സ്‌കൂളില്‍ പീഡനം; അധ്യാപകന്‍ അറസ്റ്റില്‍
ദില്ലി: സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷ് പ്രദേശത്തെ പ്രശസ്തമായ സ്വകാര്യ സ്‌കൂളിലാണ് സംഭവം നടന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികളാണ് അധ്യപകന്റെ പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടികള്‍ സംഭവം പുറത്തുപറഞ്ഞതോടെയാണ് 32 കാരനായ ഇംഗ്ലീഷ് അധ്യാപകന്‍ പോലീസിന്റെ പിടിയിലായത്. എന്നാല്‍ സ്‌കൂള്‍ അധികൃതരുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച, സ്‌കൂളിലേക്ക് പോകാന്‍ വിസമ്മതിച്ച് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഇംഗ്ലീഷ് അധ്യാപകന്‍ അനാവശ്യമായി ദേഹത്ത് തൊടാറുണ്ട് എന്നും സ്‌കൂളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാറുണ്ട് എന്നും കുട്ടി വീട്ടുകാരോട് പറഞ്ഞു. ക്ലാസില്‍ ചോദ്യം ചോദിക്കുമ്പോഴും മറ്റും ഇയാള്‍ അനാവശ്യമായി കുട്ടികളുടെ ദേഹത്ത് തൊടുകയും പിടിക്കുകയും മറ്റും ചെയ്യുമായിരുന്നത്രെ.
പരീക്ഷയില്‍ തോല്‍പിക്കും എന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ കുട്ടികളെ തന്റെ വരുതിക്ക് നിര്‍ത്തിയിരുന്നത്. സംഭവം പുറത്തായതോടെ മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ കൂടി ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നു. സ്‌കൂളിനകത്ത് പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലിലാണ് രക്ഷിതാക്കള്‍.












Click it and Unblock the Notifications