ദില്ലി മെട്രോ സ്‌റ്റേഷനില്‍ യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു!
ദില്ലി മെട്രോ സ്‌റ്റേഷനില്‍ യുവാവ് തീവണ്ടിക്ക് മുന്നില്‍ ചാടി മരിച്ചു!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ തിരക്കേറിയ മെട്രോ സ്‌റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്തു. തെക്കന്‍ ദില്ലിയിലെ മാളവ്യ നഗര്‍ സ്‌റ്റേഷനില്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. ഹേമന്ത് എന്ന് പേരായ 19 കാരനാണ് ആത്മഹത്യ ചെയ്തത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെ നാളുകളായി വിഷാദരോഗത്തിന് മരുന്ന് കഴിക്കുകയായിരുന്നത്രെ ഹേമന്ത്.
കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. മാളവ്യ നഗറില്‍ നിന്നും രാജീവ് ചൗക്കിലേക്ക് പോകാന്‍ വേണ്ടിയാണ് ഹേമന്ദ് ടിക്കറ്റെടുത്തത്. ട്രെയിന്‍ സ്‌റ്റേഷനിലേക്ക് എത്തിയതും പാളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. എഞ്ചിന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ അപ്പോഴേക്കും ഹേമന്ത് തീവണ്ടിക്കും പാളത്തിനും ഇടയിലെത്തിയിരുന്നു.

ഹേമന്തിന്റെ രണ്ട് കാലുകളും തീവണ്ടിയിടിച്ച് തകര്‍ന്നുപോയി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹേമന്തിന്റെ കൈവശമുണ്ടായിരുന്ന രേഖകളില്‍ നിന്നാണ് ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്. തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിച്ചു. അച്ഛനും സഹോദരനും ആശുപത്രിയിലെത്തി ഹമേന്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇയാളുടെ പക്കല്‍ നിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുക്കാനായില്ല.












Click it and Unblock the Notifications