കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സഞ്ചാര സ്വാതന്ത്രവുമായി ഒത്തുപോകണമെന്ന് കോടതി

Google Oneindia Malayalam News

ദില്ലി: പ്രതിഷേധിക്കാനും സമരം ചെയ്യാനുള്ള പൗരന്‍മാരുടെ അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. സമരങ്ങളും പ്രതിഷേധങ്ങളും സമരങ്ങളും സഞ്ചാര സ്വാതന്ത്രവുമായി ഒത്തുപോകണം. രണ്ടും തമ്മിലുള്ള സന്തുലനം അത്യാവശ്യമാണെന്നും കോടിതി അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദില്ലി ഷഹീന്‍ ബാഗില്‍ നടന്ന സമരത്തിനെതിരായ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

രക്ഷയൊരുക്കി പ്രിയങ്കയും കോൺഗ്രസും; ഒടുവിൽ നേരിട്ട് കാണാനെത്തി കഫീൽ ഖാൻ; എത്തിയത് കുടുംബത്തോടൊപ്പംരക്ഷയൊരുക്കി പ്രിയങ്കയും കോൺഗ്രസും; ഒടുവിൽ നേരിട്ട് കാണാനെത്തി കഫീൽ ഖാൻ; എത്തിയത് കുടുംബത്തോടൊപ്പം

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഷഹീന്‍ ബാഗിലെ സമരം നീക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹര്‍ജി. മാര്‍ച്ച് മാസത്തില്‍ നല്‍കിയ ഹര്‍ജി ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

supreme-court

അതേസമയം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സഞ്ചാര സ്വാതന്ത്രം ലംഘിക്കപ്പെടുന്ന തരത്തിലുള്ള സമരങ്ങള്‍ നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്‍റെ വവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളും സമരങ്ങളുമായിരുന്നു ഇവര്‍ സീചിപ്പിച്ചത്. ഇതേ തുടര്‍ന്നായിരുന്നു സമരങ്ങള്‍ നടത്താനുള്ള അവകാശവും സഞ്ചാര സ്വാതന്ത്രവും ഒത്തുപോകണമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

പബ്ജി വീണ്ടും ഇന്ത്യയിലേക്ക്; റിലയന്‍സ് ജിയോയുമായി ചര്‍ച്ചകളെന്ന്</a> </strong><strong><a class=റിപ്പോര്‍ട്ട്" title="പബ്ജി വീണ്ടും ഇന്ത്യയിലേക്ക്; റിലയന്‍സ് ജിയോയുമായി ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട്" />പബ്ജി വീണ്ടും ഇന്ത്യയിലേക്ക്; റിലയന്‍സ് ജിയോയുമായി ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ട്

 'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ 'ലീ​ഗി​നെ കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​ർഎ​സ്എ​സി​ന് വി​റ്റു'! വേണ്ടത് ജലീലിന്റെ രക്തമെന്ന് കാസിം ഇരിക്കൂർ

English summary
The right to protest is not absolute; Court says it should go with freedom of movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X