മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി!
ദില്ലി: അകമ്പടി വാഹനങ്ങളുമായി ചീറിപ്പാഞ്ഞു പോകുന്ന മന്ത്രിമാരെ കണ്ടുശീലിച്ച തലസ്ഥാന നഗരത്തില്‍ ലാളിത്യം കൊണ്ട് വ്യത്യസ്തനാകുകയാണ് പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിയാണ് 63 കാരനായ ജാവദേക്കര്‍. വെളളിയാഴ്ച ഗുഡ്ഗാവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഓഫീസിലേക്ക് പോകാനാണ് കേന്ദ്രമന്ത്രി മെട്രോ ട്രെയിന്‍ തിരഞ്ഞെടുത്തത്.
വെള്ളിയാഴ്ച വൈകുന്നേരം ഗുരു ദ്രോണാചാര്യ മെട്രോ സ്റ്റേഷനില്‍ നിന്നാണ് ജാവദേക്കര്‍ മെട്രോ ട്രെയിനില്‍ കയറിയത്. പര്യവാരണ് ഭവന് ഓഫീസിന് സമീപത്തുള്ള ജോര് ബോര്‍ഗില്‍ ഇറങ്ങി. വെള്ളിയാഴ്ച മാത്രമല്ല, ദില്ലി മെട്രോയിലെ ഒരു സ്ഥിരം യാത്രക്കാരനാണ് പ്രകാശ് ജാവദേക്കര്‍. എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിലാണ് ജാവദേക്കര്‍ സാധാരണ യാത്ര ചെയ്യാറുള്ളത്.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വരുമ്പോഴാണ് ജാവദേക്കര്‍ ജാവദേക്കര്‍ എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് പിടിക്കാറുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജാവദേക്കര്‍. ബി ജെ പിയുടെ ദേശീയ വക്താവ് കൂടിയാണ് ഇദ്ദേഹം.
നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ദില്ലി മെട്രോ ട്രെയിനിലെ യാത്രികനായ മറ്റൊരു കേന്ദ്രമന്ത്രി. ആധുനിക ഇന്ത്യയുടെ ചിഹ്നമെന്നാണ് നായിഡു മെട്രോ ട്രെയിനിനെ വിളിക്കുന്നത്. പരിസ്ഥിതി കാരണങ്ങള്‍ മുന്‍നിര്‍ത്തി മെട്രോ ശീലമാക്കാനാണ് കേന്ദ്രമന്ത്രിയുടെ ആഹ്വാനം. യു പി എ ഭരണകാലത്ത് എം വീരപ്പമൊയ്ലിയും മെട്രോ ട്രെയിന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications