കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന കേന്ദ്രമന്ത്രി!

Google Oneindia Malayalam News

ദില്ലി: അകമ്പടി വാഹനങ്ങളുമായി ചീറിപ്പാഞ്ഞു പോകുന്ന മന്ത്രിമാരെ കണ്ടുശീലിച്ച തലസ്ഥാന നഗരത്തില്‍ ലാളിത്യം കൊണ്ട് വ്യത്യസ്തനാകുകയാണ് പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിയാണ് 63 കാരനായ ജാവദേക്കര്‍. വെളളിയാഴ്ച ഗുഡ്ഗാവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഓഫീസിലേക്ക് പോകാനാണ് കേന്ദ്രമന്ത്രി മെട്രോ ട്രെയിന്‍ തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച വൈകുന്നേരം ഗുരു ദ്രോണാചാര്യ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ് ജാവദേക്കര്‍ മെട്രോ ട്രെയിനില്‍ കയറിയത്. പര്യവാരണ്‍ ഭവന്‍ ഓഫീസിന് സമീപത്തുള്ള ജോര്‍ ബോര്‍ഗില്‍ ഇറങ്ങി. വെള്ളിയാഴ്ച മാത്രമല്ല, ദില്ലി മെട്രോയിലെ ഒരു സ്ഥിരം യാത്രക്കാരനാണ് പ്രകാശ് ജാവദേക്കര്‍. എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസിലാണ് ജാവദേക്കര്‍ സാധാരണ യാത്ര ചെയ്യാറുള്ളത്.

prakash-javadekar.

ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വരുമ്പോഴാണ് ജാവദേക്കര്‍ ജാവദേക്കര്‍ എയര്‍പോര്‍ട്ട് മെട്രോ എക്‌സ്പ്രസ് പിടിക്കാറുള്ളത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ജാവദേക്കര്‍. ബി ജെ പിയുടെ ദേശീയ വക്താവ് കൂടിയാണ് ഇദ്ദേഹം.

നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് ദില്ലി മെട്രോ ട്രെയിനിലെ യാത്രികനായ മറ്റൊരു കേന്ദ്രമന്ത്രി. ആധുനിക ഇന്ത്യയുടെ ചിഹ്നമെന്നാണ് നായിഡു മെട്രോ ട്രെയിനിനെ വിളിക്കുന്നത്. പരിസ്ഥിതി കാരണങ്ങള്‍ മുന്‍നിര്‍ത്തി മെട്രോ ശീലമാക്കാനാണ് കേന്ദ്രമന്ത്രിയുടെ ആഹ്വാനം. യു പി എ ഭരണകാലത്ത് എം വീരപ്പമൊയ്‌ലിയും മെട്രോ ട്രെയിന്‍ ഉപയോഗിക്കാറുണ്ടായിരുന്നു.

English summary
BJP leeader and Union Minister Prakash Javadekar travels by Delhi Metro to reach office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X