ഹിന്ദുക്കളുടെ പ്രശ്നം തീര്‍ക്കാന്‍ ഒരു ഹെല്പ് ലൈന്‍!
ദില്ലി: രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ. വി എച്ച് പിയുടെ ഈ ഹെല്പ് ലൈന്‍ നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. ഞൊടിയിടയില്‍ പ്രശ്നം പരിഹരിച്ചുകിട്ടും. തലസ്ഥാന നഗരമായ ദില്ലിയിലെ കെ ആര് പുരത്തെ വിശ്വ ഹിന്ദു പരിഷത് ഓഫീസിലാണ് ഭൂരിപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി മാത്രമായി ഹെല്പ് ലൈന്‍ തുടങ്ങിയിരിക്കുന്നത്.
വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയുടെ ആശയമാണ് ഈ ഹിന്ദു ഒണ്‍ലി ഹെല്പ് ലൈന്‍. വി എച്ച് പി ഓഫീസില്‍ മൂന്ന് പേരാണ് ഹെല്പ് ലൈന്‍ നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാനിരിക്കുന്നത്. ആചാരങ്ങളോ വിശ്വാസങ്ങളോ ആയി ബന്ധപ്പെട്ട സംശയം മുതല്‍ ഹിന്ദുവിന്റെ മകളെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയാല്‍ എന്ത് ചെയ്യണമെന്നതിന് വരെ ഇവിടെ സഹായം കിട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഞ്ചിയില്‍ നിന്നും വിളിക്കുന്ന പങ്കജ് പ്രധാന് എന്നയാള്‍ക്ക് സഹായം വേണ്ടത് ഒരു നവഗ്രഹ പൂജ നടത്തിക്കിട്ടാനാണ്. മുസ്ലിമായ അയല്ക്കാരന് സ്ഥലം കയ്യേറി എന്ന പരാതിയുമായാണ് മുംബൈയിലുള്ള ആത്മരാം ഹെല്പ് ലൈനിലേക്ക് വിളിച്ചിരിക്കുന്നത്. രാഖി കെട്ടാനുള്ള നല്ല സമയം ഏതാണ് എന്ന് അന്വേഷിച്ചും വി എച്ച് പിയുടെ ഹിന്ദു ഒണ്‍ലി ഹെല്പ് ലൈനിലേക്ക് വിളികള്‍ വരുന്നുണ്ടത്രെ.
രണ്ട് വര്‍ഷം കൊണ്ട് എണ്‍പത്തയ്യായിരം കോളുകളാണത്രെ ഹെല്പ് ലൈന്‍ അറ്റന്‍ഡ് ചെയ്തത്. ഹിന്ദു സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഹെല്പ് ലൈന്‍ തുടങ്ങിയത് എന്നാണ് വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പറയുന്നത്. ഹെല്പ് ലൈനിന്റെ പ്രവര്‍ത്തനത്തില്‍ ആളുകള്‍ സംതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഒരു പ്രശ്നവും പരിഹരിക്കപ്പെടാതെ പോയിട്ടില്ല എന്നാണ് വിളിക്കുന്നവരില്‍ ഭൂരിഭാഗവും പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications