കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കളുടെ പ്രശ്‌നം തീര്‍ക്കാന്‍ ഒരു ഹെല്‍പ് ലൈന്‍!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ. വി എച്ച് പിയുടെ ഈ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കുകയേ വേണ്ടൂ. ഞൊടിയിടയില്‍ പ്രശ്‌നം പരിഹരിച്ചുകിട്ടും. തലസ്ഥാന നഗരമായ ദില്ലിയിലെ കെ ആര്‍ പുരത്തെ വിശ്വ ഹിന്ദു പരിഷത് ഓഫീസിലാണ് ഭൂരിപക്ഷ സമുദായക്കാര്‍ക്ക് വേണ്ടി മാത്രമായി ഹെല്‍പ് ലൈന്‍ തുടങ്ങിയിരിക്കുന്നത്.

വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയുടെ ആശയമാണ് ഈ ഹിന്ദു ഒണ്‍ലി ഹെല്‍പ് ലൈന്‍. വി എച്ച് പി ഓഫീസില്‍ മൂന്ന് പേരാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ അറ്റന്‍ഡ് ചെയ്യാനിരിക്കുന്നത്. ആചാരങ്ങളോ വിശ്വാസങ്ങളോ ആയി ബന്ധപ്പെട്ട സംശയം മുതല്‍ ഹിന്ദുവിന്റെ മകളെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയാല്‍ എന്ത് ചെയ്യണമെന്നതിന് വരെ ഇവിടെ സഹായം കിട്ടുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

togadia

റാഞ്ചിയില്‍ നിന്നും വിളിക്കുന്ന പങ്കജ് പ്രധാന്‍ എന്നയാള്‍ക്ക് സഹായം വേണ്ടത് ഒരു നവഗ്രഹ പൂജ നടത്തിക്കിട്ടാനാണ്. മുസ്ലിമായ അയല്‍ക്കാരന്‍ സ്ഥലം കയ്യേറി എന്ന പരാതിയുമായാണ് മുംബൈയിലുള്ള ആത്മരാം ഹെല്‍പ് ലൈനിലേക്ക് വിളിച്ചിരിക്കുന്നത്. രാഖി കെട്ടാനുള്ള നല്ല സമയം ഏതാണ് എന്ന് അന്വേഷിച്ചും വി എച്ച് പിയുടെ ഹിന്ദു ഒണ്‍ലി ഹെല്‍പ് ലൈനിലേക്ക് വിളികള്‍ വരുന്നുണ്ടത്രെ.

രണ്ട് വര്‍ഷം കൊണ്ട് എണ്‍പത്തയ്യായിരം കോളുകളാണത്രെ ഹെല്‍പ് ലൈന്‍ അറ്റന്‍ഡ് ചെയ്തത്. ഹിന്ദു സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടിയാണ് ഹെല്‍പ് ലൈന്‍ തുടങ്ങിയത് എന്നാണ് വി എച്ച് പി അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയ പറയുന്നത്. ഹെല്‍പ് ലൈനിന്റെ പ്രവര്‍ത്തനത്തില്‍ ആളുകള്‍ സംതൃപ്തരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ഒരു പ്രശ്‌നവും പരിഹരിക്കപ്പെടാതെ പോയിട്ടില്ല എന്നാണ് വിളിക്കുന്നവരില്‍ ഭൂരിഭാഗവും പറയുന്നത്.

English summary
Vishwa Hindu Parishad started a helpline number for Hindus. The reportedly handled more than 85,000 calls in 2 years. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X