ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളില്ല, വീട്ടില്‍ നിരീക്ഷണത്തില്‍
ദില്ലി; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഓഫീസാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും ആരോഗ്യവാനായി വീട്ടീല്‍ നീരീക്ഷണത്തിലാണെന്നും ട്വീറ്റില്‍ വ്യക്തമാക്കി. ഉപരാഷ്ട്രപതിയുടെ ഭാര്യക്ക് കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
'ഇന്ന് രാവിലെ പതിവ് പരിശോധനക്ക് വിധേയനായ ഇന്ത്യയുടെ ഉപരാഷ്ട്രപതിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം ആരോഗ്യ നില തൃപ്തികരമാണ്. അദ്ദേഹത്തിന്‍റെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചത്. അദ്ദേഹത്തിന്‍റെ ഭാര്യ ഉഷയും പരിശോധനക്ക് വിധേയമായിരുന്നെങ്കിലും ഫലം നെഗറ്റീവാണ്. അവര്‍ സെല്‍ഫ് ക്വാറന്‍റീനില്‍ പ്രവേശിച്ചിട്ടുണ്ട്' -ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു













Click it and Unblock the Notifications