കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികാസ് ദുബെയ്ക്ക് ജാമ്യം ലഭിച്ചത് വ്യവസ്ഥിതിയുടെ പരാജയം; യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ഗുണ്ടാതലവന്‍ വികാസ് ദുബെക്ക് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സമിതി പുനര്‍നിര്‍മ്മിക്കാമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപീംകോടതിക്ക് ഉറപ്പ് നല്‍കി. സുപ്രീം കോടതി മുന്‍ ജഡ്ജിയേയും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനേയും അന്വേഷണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

വികാസ് ദുബെയുടെ കൊലപാതകവുമായി വാദം കേള്‍ക്കുന്നതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്. ദുബെക്ക് ജാമ്യം കിട്ടിയത് തന്നെ വ്യവസ്ഥയുടെ വലിയ പരാജയമാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. ദുബെയെ പോലെ ഒരാള്‍ക്ക് എങ്ങനെയാണ് ജാമ്യം കിട്ടിയതെന്നും അത് പരിശോധിക്കുമെന്നും ജാമ്യം അനുവദിച്ചത് ഞെട്ടിക്കുന്ന കാര്യമാമെന്നും ചീഫ് ജസ്റ്റിസ് എസ് ഐ ബോബ്‌ഡെ ചൂണ്ടികാട്ടി.

yogi

വികാസ് ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പൊലീസുകാരെ കൊലപ്പെടുത്തിയ വിഷയവും അന്വേഷിക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

നിലവിലെ അന്വേഷണ സമിതിയില്‍ ഉത്തര്‍പ്രദേശ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ഒരു ജഡ്ജിയുണ്ട്. അതേസമയം നിലവിലെ സമിതിയിലേക്ക് സിറ്റിങ് ജഡ്ജിയെ നിയോഗിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

Recommended Video

cmsvideo
വികാസ് ദുബെയുടെ എന്‍കൗണ്ടറില്‍ സംശയം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി | Oneindia Malayalam

ജൂലൈ 10 ാം തിയ്യതി രാവിലെയായിരുന്നു വികാസ് ദൂബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കാണ്‍പൂരിലേക്ക് പോകുന്നത് വഴി പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവെക്കുകയുമായിരുന്നു. വികാസ് ദുബെയുടേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പെടെ 61 ക്രിമിനല്‍ കേസുകളാണ് ദുബെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാരെ വെടിവെക്കുന്നത്. പിന്നീട് ഒളിവില്‍ പോയ ദുബെ മധ്യപ്രദേശില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു.

61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വധ ശ്രമത്തിനാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.

ഫൈസല്‍ ഫരീദ് നല്‍കിയ അറ്റാഷെയുടെ കത്ത് വ്യാജം, 4 സിനിമകളും നിര്‍മിച്ചു, സ്വര്‍ണക്കടത്തിലെ പണം....ഫൈസല്‍ ഫരീദ് നല്‍കിയ അറ്റാഷെയുടെ കത്ത് വ്യാജം, 4 സിനിമകളും നിര്‍മിച്ചു, സ്വര്‍ണക്കടത്തിലെ പണം....

'വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിൽ'; മോദിക്ക് കത്തെഴുതിയ ബെന്നി ബെഹനാന് മറുപടിയുമായി ജലീൽ!'വെറും വാക്കല്ല. മനസ്സറിഞ്ഞുള്ള പറച്ചിൽ'; മോദിക്ക് കത്തെഴുതിയ ബെന്നി ബെഹനാന് മറുപടിയുമായി ജലീൽ!

വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്വ്യാജ വാർത്ത, മനോരമ ഖേദം പ്രകടിപ്പിച്ചു: മുറിവേറ്റത് ആരോഗ്യപ്രവർത്തകരുടെ നെഞ്ചിനാണ്‌- കുറിപ്പ്

English summary
Vikas Dubey's Bail Is an Institutional Failure: Supreme Court Criticis UP Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X