കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന്റെ ആപ്പും ബിജെപിയുടെ ബാപ്പും

Google Oneindia Malayalam News

ദില്ലി: ഭാരതീയ ആം ആദ്മി പാര്‍ട്ടി എന്ന പേര്. ആം ആദ്മികളുടെ വെള്ളത്തൊപ്പിക്ക് പകരം കാവിത്തൊപ്പി. ദില്ലിയില്‍ ആപ്പ് മന്ത്രി നിയമമന്ത്രി സോമനാഥ് ഭാരതിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രകടനം നടത്തിയ പുതിയ സംഘടനയുടെ വിശേഷങ്ങളാണിത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് നടത്താന്‍ പോകുന്ന വഴി റെയില്‍ ഭവനില്‍ തടഞ്ഞുകൊണ്ടായിരുന്നു ബാപ്പിന്റെ രാഷ്ട്രീയ അരങ്ങേറ്റം.

മുഖ്യമന്ത്രിയെ തടഞ്ഞ ബാപ്പ് പാര്‍ട്ടിക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. അരവിന്ദ് കെജ്രിവാളിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവര്‍ പോലീസിനൊപ്പം പോയത്. എന്നാല്‍ ഇതാദ്യമായല്ല ബാപ്പ് പാര്‍ട്ടിക്കാരെ ദില്ലിയില്‍ കാണുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം അണ്ണാ ഹസാരെയ്‌ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ബാപ്പ് കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

delhi-map

ഭാരതീയ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി റുമാല്‍ സിംഗാണ് അണ്ണയ്‌ക്കെതിരെ പരാതിയുമായെത്തിയത്. അഴിമതി വിരുദ്ധ ക്യാംപെയ്‌നില്‍ ഹസാരെ വെളളം ചേര്‍ത്തു എന്നായിരുന്നു ബാപ്പിന്റെ പരാതി. എന്നാല്‍ കോടതി ഈ പരാതി കാര്യമായെടുത്തില്ല.

ആം ആദ്മി പാര്‍ട്ടിയുടെ ഒരുവിഭാഗം നേതാക്കളാണ് ബാപ്പിന് പിന്നില്‍ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റുമായി സഹകരിച്ചിരുന്ന ആം ആദ്മി നേതാക്കളാണ് പുതിയ സംഘടനയുടെ പിന്നിലെന്നാണ് പറയപ്പെടുന്നത്.

അസംബ്ലി തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടാത്ത അസംതൃപ്തരായ ആം ആദ്മി പാര്‍ട്ടി നേതാക്കളാണ് ബാപ്പ് എന്ന പുതിയ സംഘടനയുമായി എത്തിയിരിക്കുന്നത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം തങ്ങള്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണയ്ക്കും എന്നും അരവിന്ദ് കെജ്രിവാളിന് എതിരാണ് എന്നും ബാപ്പുകാര്‍ പറഞ്ഞതായി ഫസ്റ്റ് പോസ്റ്റും പറയുന്നു.

English summary
A fringe group that calls itself the Bharatiya Aam Aadmi Party protested against Arvind Kejriwal's Aam Aadmi Party in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X