കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ യുവതുര്‍ക്കികള്‍ ഒന്നിക്കുന്നു, പിന്നണിയില്‍ രാഹുല്‍, 3 സംസ്ഥാനങ്ങള്‍ മുള്‍മുനയില്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ യുവതലമുറ നേതാക്കള്‍ ഒന്നിക്കുന്നു. സച്ചിന്‍ പൈലറ്റ് പോരാട്ടത്തോടെ യുവതലമുറ നേതാക്കള്‍ക്കിടയില്‍ വളര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സോണിയാ ഗാന്ധി താല്‍പര്യപ്പെടാതിരിക്കുന്നതാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നത്. 35 കൊല്ലത്തോളമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത പ്രമുഖര്‍ കോണ്‍ഗ്രസിന്റെ മുന്നണിയില്‍ നില്‍ക്കുന്നതാണ് ജൂനിയര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനയില്‍ നിന്ന് ഇത്തരമൊരു നീക്കത്തിന് പിന്തുണയും വന്ന് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ പേടിസ്വപ്‌നമായ കുല്‍ദീപ് ബിഷ്‌ണോയിയാണ് വീണ്ടും യുവനേതൃത്വത്തിന്റെ ആവശ്യം പരസ്യമായി അറിയിച്ചത്.

രാഹുല്‍ മാറുന്നു

രാഹുല്‍ മാറുന്നു

സീനിയര്‍ നേതാക്കള്‍ തന്റെ ടീമില്‍ ഇടംപിടിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുലിന് വ്യക്തമായി അറിയാം. യുവനേതാക്കളെ ഉപദേശിക്കാനുള്ള ശ്രമം ഇനി നടക്കില്ലെന്ന് രാഹുലിനറിയാം. അതുകൊണ്ട് നിലനില്‍പ്പിനായി എന്തും ചെയ്യാമെന്ന് രാഹുല്‍ യൂത്ത് ടീമിനെ അറിയിച്ചിരിക്കുകയാണ്. അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റിനെ കഴിവില്ലാത്തവന്‍ എന്നൊക്കെ വിളിച്ച് അധിക്ഷേപിച്ച സംഭവം രാഹുലിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. അതാണ് അഗ്രസീവാകാന്‍ യുവാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്ന നേതാക്കള്‍ സീനിയര്‍ ടീമില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടാണ് വെല്ലുവിളി കടുപ്പിക്കാന്‍ യുവ ടീം ശ്രമിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ പ്രകടമായ വെല്ലുവിളിയും മാറ്റവും ആരംഭിച്ച് കഴിഞ്ഞു. രാജസ്ഥാനിലെ വിമത നീക്കം ഒരു സ്ഥലത്ത് നടക്കുമ്പോള്‍ ഹരിയാനയും ഗുജറാത്തുമാണ് അതില്‍ മുന്നില്‍. മധ്യപ്രദേശില്‍ കമല്‍നാഥിന് ഇനി തിരിച്ചുവരവില്ലെന്നും രാഹുലിന് അറിയാം. അതുകൊണ്ട് പതിയെ സംസ്ഥാനങ്ങളില്‍ പിടിമുറുക്കാനാണ് രാഹുല്‍ പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത്.

ആദ്യത്തെ മാറ്റം ഹര്‍ദിക്ക്

ആദ്യത്തെ മാറ്റം ഹര്‍ദിക്ക്

ഹര്‍ദിക്ക് പട്ടേലിനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത് കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പ്ലാനാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് പിന്നാലെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാട്ടീദാര്‍-ക്ഷത്രിയ-ഒബിസി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പതിയെ ഇത് കൊണ്ടുവരും. ഈ സമയം കൊണ്ട് തന്നെ ഇമേജ് മാറ്റിമറിക്കാനും ഹര്‍ദിക്കിന് സാധിക്കും. നേതൃത്വത്തിനെതിരെ വാളെടുക്കാതിരുന്നതും ഹര്‍ദിക്കിനെ കോണ്‍ഗ്രസ് ഉയര്‍ത്തുന്നതിന് പ്രധാന കാരണമായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖല വോട്ടുകള്‍ പതിയെ ബിജെപിയില്‍ നിന്ന് ചോര്‍ന്നിരിക്കുകയാണ്.

Recommended Video

cmsvideo
Promised Ram rajya, delivered gunda rajya: Rahul Gandhi attacks UP govt | Oneindia Malayalam
ഹരിയാനയിലെ പ്രശ്‌നം

ഹരിയാനയിലെ പ്രശ്‌നം

ഭൂപീന്ദര്‍ ഹൂഡയാണ് ഹരിയാനയിലെ പ്രധാന പ്രശ്‌നം. യുവാക്കളെ ഒരുതരത്തിലും നേതൃത്വത്തിലേക്ക് ഹൂഡ അടുപ്പിക്കുന്നില്ല. പകരം ദീപേന്ദര്‍ ഹൂഡയെ വളര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യം. ഹൂഡയെ നേരിടാനുള്ള ചുമതല കുല്‍ദീപ് ബിഷ്‌ണോയിക്കാണ്. മുമ്പ് ഹൂഡയെ പരസ്യമായി വെല്ലുവിളിച്ച് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്തുപോയതാണ് ബിഷ്‌ണോയ്. അന്ന് ജനപ്രീതി ഉയര്‍ത്തി ബിഷ്‌ണോയ് വന്‍ വിജയം നേടി. അതുകൊണ്ട് ഹൂഡയ്ക്ക് ഇപ്പോഴും ബിഷ്‌ണോയിയെ പേടിയാണ്. പാര്‍ട്ടി നേതൃത്വം ഹൂഡയെ വിട്ട് ബിഷ്‌ണോയിലേക്ക് പോകാന്‍ അധിക സമയവും വേണ്ട.

യുവനേതാക്കളുടെ ഫോര്‍മുല

യുവനേതാക്കളുടെ ഫോര്‍മുല

ബിഷ്‌ണോയ് ഇവരുടെ പ്രശ്‌നം പരസ്യമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ ലക്ഷ്ണരേഖ ലംഘിച്ചാണ് തുറന്ന് പറച്ചില്‍ നടത്തിയത്. കോണ്‍ഗ്രസിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയൊരു നിരാശയുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയോടും സച്ചിന്‍ പൈലറ്റിനോടും മോശം പ്രതികരണമാണ് പാര്‍ട്ടിയില്‍ നിന്നുണ്ടായത്. ഓരോ സംസ്ഥാനത്തും ജനപിന്തുണയുള്ള യുവനേതാക്കളെ വളര്‍ത്തി കൊണ്ടുവരണം. ഇതിലൂടെ ബിജെപിയെ നേരിടാം. സീനിയര്‍ ടീമിന് മറ്റ് ഉത്തരവാദിത്തങ്ങള്‍ നല്‍കാം. 35 വര്‍ഷമായി അവര്‍ തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ ഉന്നതാധികാര സമിതിയില്‍ നില്‍ക്കുകയാണെന്നും ബിഷ്‌ണോയ് കുറ്റപ്പെടുത്തി.

അടിത്തട്ടിലേക്ക് കോണ്‍ഗ്രസ്

അടിത്തട്ടിലേക്ക് കോണ്‍ഗ്രസ്

യുവ നേതാക്കള്‍ ഉള്ള എല്ലാ സംസ്ഥാന ഘടകങ്ങളോടും കൂടുതല്‍ പ്രാദേശിക നേതാക്കളെ ഉള്‍ക്കൊള്ളിക്കാനാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. ഇതിലൂടെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ഒരു ടീമിനെ ഒരുക്കിയെടുക്കാനാണ് ശ്രമം. അതിലൂടെ കൃത്യമായി സീനിയേഴ്‌സിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യും. അതേസമയം കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ എന്നിവരെ പോലുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും വിജയിക്കാന്‍ പോകുന്നില്ല. ഈ സ്ഥാനങ്ങളിലേക്ക് യുവാക്കളെ പ്രമോട്ട് ചെയ്യാനാണ് ഈ തന്ത്രം.

സോണിയ ഒഴിയും

സോണിയ ഒഴിയും

സീനിയര്‍ നേതാക്കള്‍ ദുര്‍ബലമാകും എന്ന സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. പ്രധാനമായും സോണിയാ ഗാന്ധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ തുടരില്ല. അതുകൊണ്ട് വിവിധ ടീമുകളിലേക്ക് മാറാന്‍ സീനിയേഴ്‌സ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തിക്കാത്തവര്‍ തന്റെ ടീമില്‍ ഉണ്ടാവില്ലെന്ന് രാഹുല്‍ സൂചിപ്പിച്ചതോടെ ഇവര്‍ക്ക് തുടരാനാവാത്ത സാഹചര്യമാണ് ഉള്ളത്. ജിതിന്‍ പ്രസാദ, ആര്‍പിഎന്‍ സിംഗ് തുടങ്ങിയ നേതാക്കളുടെ വലിയൊരു നിര തന്നെ ഇവര്‍ക്ക് പകരക്കാരായി കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്.

English summary
young turks in congress uniting for survival against seniors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X