Get Updates
Get notified of breaking news, exclusive insights, and must-see stories!

1983ന്റെ ക്ലൈമാക്‌സ് നിവിന് ദഹിയ്ക്കുന്നില്ല

2014 ഇറങ്ങിയ ചിത്രങ്ങളില്‍ ആദ്യത്തെ സൂപ്പര്‍ഹിറ്റ് എന്ന പേരും സ്വന്തമാക്കി വിജയക്കുതിപ്പ് തുടരുകയാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രം. ക്രിക്കറ്റ് പ്രമേയമാക്കിയെത്തിയ ചിത്രം ഒട്ടേറെ മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങളാണ് സമ്മാനിയ്ക്കുന്നത്. സംവിധാനം, തിരക്കഥ, സംഗീതം, അഭിനേതാക്കള്‍ തുടങ്ങിയ എല്ലാ ഘടകങ്ങളും ഒത്തുവന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്ന പേരുനേടുകയാണ്.

ചിത്രത്തില്‍ രമേശന്‍ എന്ന നായകകഥാപാത്രമായി എത്തിയത് നിവിന്‍ പോളിയാണ്. യുവതാരങ്ങളില്‍ മുന്‍നിരയിലാണ് തനിയ്ക്ക് ലഭിക്കേണ്ട സ്ഥാനമെന്ന് ഈ ചിത്രത്തിലൂടെ നിവിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. അനായാസമായ അഭിനയശൈലിയിലൂടെ ക്രിക്കറ്റ് പ്രേമിയായ രമേശന്‍ എന്ന ഗ്രാമീണനെ നിവിന്‍ മനോഹരമാക്കിയിട്ടുണ്ട്.

Nivin Pauly Not Happy With 1983 Climax

രമേശന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളെ മനോഹരമാക്കിയ നിവിന് പ്രശംകള്‍ ഏറെ ലഭിയ്ക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സിന്റെ കാര്യത്തില്‍ താരമത്ര സംതൃപ്തനല്ല. 1983ന്റെ ക്ലൈമാക്‌സ് തനിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് നിവിന്‍ പറയുന്നത്. ക്ലൈമാക്‌സ് കുറച്ചുകൂടി വൃത്തിയാക്കാമായിരുന്നു, പ്രേക്ഷകര്‍ക്ക് അത് മനസിലാകില്ല. കഥയറിയാവുന്നതുകൊണ്ട് എനിയ്ക്ക്ത് മനസിലായി. ക്ലൈമാക്‌സ് വച്ച് നോക്കുമ്പോള്‍ സിനിമ അത്ര പോര എന്ന് പറയേണ്ടിവരും- ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ പറയുന്നു.

നിവിന്‍ രണ്ടുതവണ കണ്ടുകഴിഞ്ഞു പിതിയചിത്രം. രണ്ടുതവണയും ക്ലൈമാക്‌സുമായി പൊരുത്തപ്പെടാന്‍ തനിയ്ക്ക് സാധിച്ചില്ലെന്നാണ് താരം പറയുന്നത്. രണ്ട് വട്ടം കണ്ടപ്പോഴും ഞാന്‍ ക്ലൈമാക്‌സില്‍ കണ്ണുതാഴ്ത്തിയിരുന്നു. ഇനി അത് മാറ്റിയെടുക്കാന്‍ പറ്റില്ല. മറ്റു ഭാഷകളിലേയ്ക്ക് റീമേക്ക് ചെയ്യുമ്പോള്‍ ക്ലൈമാക്‌സ് മാറ്റാമോയെന്ന് ആലോചിയ്ക്കാം. ഈ ചിത്രം തമിഴില്‍ എടുക്കുന്നുണ്ട്- നിവിന്‍ പറയുന്നു.

നിവിന്റെ പ്രതികരണത്തോട് സംവിധായകന്‍ എബ്രിഡ് ഷൈനോ മറ്റ് അണിയറക്കാരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാവരും ഇതേ അഭിപ്രായക്കാരാണോ അതല്ല ഇത് നിവിന് മാത്രം തോന്നിയ പോരായ്മയാണോയെന്നറിയാന്‍ മറ്റുള്ളവര്‍കൂടി പ്രതികരിക്കേണ്ടിയിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+