ഇരിക്കൂറിൽ എംഎം ഹസൻ നടത്തിയ സമവായ ചർച്ചയിലും മഞ്ഞുരുകിയില്ല. വിമത നീക്കം ശക്തമാക്കി എ വിഭാഗം
ശ്രീകണ്ഠാപുരം: ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ അനുനയ ചര്‍ച്ചയില്‍ സമവായമായില്ല. കണ്ണൂരിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന കടുത്ത തീരുമാനത്തില്‍ നിന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും സിറ്റിങ് എം.എല്‍.എ കെ.സി ജോസഫും നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടിലാണ് വിമതസ്വരം ഉയര്‍ത്തുന്നവര്‍.
ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യര്‍ഥനയും കണക്കിലെടുക്കാന്‍ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും തയ്യാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അതേസമയം ചര്‍ച്ച പരാജയമല്ലെന്നും പ്രതിഷേധക്കാരുടെ വികാരം നേതൃത്വത്തെ അറിയിക്കുമെന്നും ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരിക്കൂറില്‍ സമവായ സ്ഥാനാര്‍ഥിയായി താന്‍ വീണ്ടും വരുമെന്ന പ്രചരണം കെ.സി.ജോസഫ് തള്ളി. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സ്വയം മാറിയതാണെന്നും ജോസഫ് വ്യക്തമാക്കി. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിലാണ് ഇരിക്കുറി ലെ എവിഭാഗം നേതാക്കളുമായി യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിൽ സമവായ ചർച്ച നടത്തിയത്. ഇതിനിടെ സംസ്ഥാനത്തെ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇരിക്കൂറിൽ കോൺഗ്രസ് പിളർപിന്റെ വക്കിലാണ്.

കണ്ണൂരിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്ന കടുത്ത തീരുമാനത്തില്‍ നിന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനും സിറ്റിങ് എം.എല്‍.എ കെ.സി ജോസഫും മാരത്തോൺ ചർച്ച നടത്തിയിട്ടും പരിഹരിക്കപ്പെടാത്തത് കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനിടെ കോൺഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സോണി സെബാസ്റ്റ്യനുമായി ഫോണില്‍ സംസാരിച്ചു. ഇവർ നിർദ്ദേശിച്ചതനുസരിച്ചാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടന്ന സമവായ യോഗത്തിൽ സോണി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്തത്.
പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും താല്‍പര്യം കൂടി കണക്കിലെടുത്താണ് അനുനയ നീക്കം നടത്തിയതെങ്കിലും അതു പരാജയപ്പെട്ടത് കോൺഗ്രസിന് ക്ഷീണമായിട്ടുണ്ട്.പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മന്ദഗതിയിലാണ്. അതേസമയം, അനുനയ നീക്കവുമായി എത്തുന്നവര്‍ താനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന പരിഭവത്തിലാണ് കെ.സുധാകരന്‍ എം.പി ഇതാണ് സുധാകരനെ പരസ്യ പ്രതികരണത്തിന് പ്രേരിപ്പിച്ചത്. ഇരിക്കൂറിൽ സജീവ് ജോസഫിന് ബദലായി എ വിഭാഗത്തിലെ യുവജന നേതാവിനെ വിമത സ്ഥാനാർത്ഥിയായി മത്സരി പി ക്കാൻ തീരുമാനിച്ചിരിക്കുകയാണ് പാർട്ടിയോട് ഇടഞ്ഞ വർ യു.ഡി.എഫ് ജില്ലാചെയർമാൻ പി.ടി മാത്യു ഉൾപ്പെടെ 22 ഡി.സി സി ഭാരവാഹികൾ തൽസ്ഥാനം രാജിവെച്ചിട്ടുണ്ട്. 124 ബുത്ത് കമ്മിറ്റി ഭാരവാഹികളും എ. വിഭാഗത്തിനൊപ്പമാണ്.
-
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം











Click it and Unblock the Notifications