കരാറുകാരന്‍ വേതനവുമായി മുങ്ങി, ഭക്ഷണം പോലും ലഭിക്കാതെ അന്യസംസ്ഥാനത്തൊഴിലാളികള്‍
കണ്ണൂര്‍: കരാറുകാരന്‍ വേതനം നല്കാതെ മുങ്ങിയതിനെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പട്ടിണിയില്‍.കണ്ണൂര്‍ ചെറുപുഴയിലാണ് കരാറുകാരന്‍ വേതനം നല്കാത്തതിനെ തുടര്‍ന്ന് 60 അന്യസംസ്ഥാന തൊഴിലാളികള്‍ ദുരിത്തതിലായത്. പുളിങ്ങോത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒമ്പത് മാസമായി വേതനം ലഭിച്ചിട്ടില്ല.
ഇവരെ എത്തിച്ച കരാറുകാരന്‍ വേതനമായി നല്കാനുള്ള 24 ല്കഷം രൂപയുമായി ഒളിവിലാണെന്ന് തൊഴിലാളികള്‍ പറയുന്നു. പണം ലഭിക്കാത്തതിനാല്‍ വാടകയും നല്കാന്‍ ആയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ കഴിയുകയാണ് തൊഴിലാളികള്‍. കൂട്ടത്തില്‍ 1,14,000 രൂപ വരെ കിട്ടാനുള്ളവരുണ്ട്.

തൊഴിലാളികളുടെ ദുരവസ്ഥയറിഞ്ഞ് പ്രദേശത്തെ സിപിഐ നേതാക്കള്‍ ഇവര്‍ക്ക് ഭക്ഷണമെത്തിക്കുകയാണ്.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി സന്തോഷ് കുമാര്‍ ജില്ലാ കളക്ടറെയും ജില്ലാ ലേബര്‍ ഓഫീസറെയും അറിയിച്ചിട്ടുണ്ട്.നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. ലേബര്‍ ഓഫീസറും ഇന്ന് തൊഴിലാളികളെ കാണാന്‍ എത്തും.സിപിഐ നേതാക്കള്‍ പോലീസില്‍ പരാതിയും നല്കിയിട്ടുണ്ട്.












Click it and Unblock the Notifications