കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകള്‍ മങ്ങുന്നു: ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്റോയ്ക്ക് ഇനി ബാക്കിയുള്ളത് ഒരാഴ്ച

Google Oneindia Malayalam News

ബെംഗളൂരു: വിക്രം ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാമെന്ന ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുകയാണ്. ലാന്‍ഡറുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള സമയം ഇനി ഒരാഴ്ച മാത്രമാണ്. ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെയാണ് സെപ്തംബര്‍ 7ന് ലാന്‍ഡര്‍ വിക്രമിന് ഗ്രൗണ്ട് സ്റ്റേഷനുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അന്നുമുതല്‍ നടക്കുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിന് ചന്ദ്രയാന്‍ -2 ഓര്‍ബിറ്റര്‍ ക്യാമറയില്‍ ലാന്‍ഡറിനെ ചന്ദ്ര ഉപരിതലത്തില്‍ കണ്ടെത്തിയതായി ഇസ്റോ അറിയിച്ചു.

മഹാരാഷ്ട്രയിൽ എൻസിപിക്ക് അടുത്ത തിരിച്ചടി; എംപി ഉദയൻരാജെ ബിജെപിയിൽ, എംപി സ്ഥാനം രാജിവെച്ചുമഹാരാഷ്ട്രയിൽ എൻസിപിക്ക് അടുത്ത തിരിച്ചടി; എംപി ഉദയൻരാജെ ബിജെപിയിൽ, എംപി സ്ഥാനം രാജിവെച്ചു

വിക്രം കഠിനമായ ലാന്‍ഡിംഗ് നടത്തിയതാണ് ബന്ധം നഷ്ടപ്പെടാന്‍ കാരണം. ലാന്‍ഡര്‍ ചാന്ദ്ര പ്രതലത്തില്‍ ഒരു സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനായിരുന്നു പദ്ധതി. കൂടാതെ റോവറിന് 14 ദിവസത്തെ ദൗത്യവുമുണ്ടായിരുന്നു. വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളു. ഇത് വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഓരോ മണിക്കൂര്‍ കഴിയുന്തോറും ബാറ്ററിയില്‍ ലഭ്യമായ വൈദ്യുതി കുറഞ്ഞു വരും. പിന്നീട് അത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. കടന്നു പോകുന്ന ഓരോ മിനിട്ടും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. അതിനാല്‍ വിക്രമുമായി സമ്പര്‍ക്കം സ്ഥാപിക്കാനുള്ള സാധ്യത ഇനി വളരെ കുറവാണെന്ന് ഇസ്രോ ഉദ്യോഗസ്ഥര്‍ പറയുന്നു.

chandrayan

Recommended Video

cmsvideo
അറിയണം ISRO തലവന്റെ പോരാട്ട ജീവിതം

അതേസമയം ഇസ്റോ ടെലിമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്കിലെ ഒരു ടീം ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ തീവ്രശ്രമത്തിലാണ്. ശരിയായ ഓറിയന്റേഷന്‍ ഉപയോഗിച്ച് ഇപ്പോഴും വൈദ്യുതി ഉല്‍പാദിപ്പിക്കാനും സൗരോര്‍ജ്ജ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും കഴിയും. എന്നിരുന്നാലും സാധ്യത വളരെ കുറവാണെന്നന് ഇസ്രോ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ക്കുന്നു, ആറ് ചക്രങ്ങളുള്ള റോബോട്ടിക് വാഹനമാണ് ചന്ദ്രയാന്‍ -2 ന്റെ 27 കിലോ ഭാരമുള്ള റോവര്‍ പ്രജ്ഞാന്‍.

English summary
Only one week available for ISRO to establish contact with Vikram lander
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X