കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭാ പാനല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഔദ്യോഗിക ബംഗ്ലാവ് ഒഴിയാതെ 80 ഓളം മുന്‍ എംപിമാര്‍

Google Oneindia Malayalam News

ദില്ലി: ലോക്സഭാ സമിതി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടും 80 ഓളം മുന്‍ എംപിമാര്‍ ല്യൂട്ടീന്‍സ് ദില്ലിയിലെ ഔദ്യോഗിക ബംഗ്ലാവുകള്‍ വിട്ടുനല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പബ്ലിക് പ്രിമൈസസ് (അനധികൃത ഉടമകളെ കുടിയൊഴിപ്പിക്കല്‍) നിയമപ്രകാരം മുന്‍ എംപിമാര്‍ക്കെതിരെ വേഗത്തില്‍ കുടിയൊഴിപ്പിക്കലിന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 lok-sabha

ആഗസ്റ്റ് 19 ന് സി ആര്‍ പാട്ടീലിന്റെ നേതൃത്വത്തിലുള്ള ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി, ബംഗ്ലാവുകള്‍ വിട്ടുപോകാത്ത 200 ഓളം മുന്‍ എംപിമാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപേക്ഷിക്കാനും മൂന്ന് ദിവസത്തിനുള്ളില്‍ വൈദ്യുതി, വെള്ളം, പാചക ഗ്യാസ് കണക്ഷന്‍ എന്നിവ വിച്ഛേദിക്കാനും നോട്ടീസ് നല്‍കിയിരുന്നു. സമിതിയുടെ ഉത്തരവിന് ശേഷം മുന്‍ എംപിമാരില്‍ ഭൂരിഭാഗവും ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പുറത്ത് വന്ന പുതിയ പട്ടിക പ്രകാരം 82 മുന്‍ എംപിമാര്‍ ബംഗ്ലാവുകള്‍ ഉപേക്ഷിച്ചിട്ടില്ല. ഇത് സ്വീകാര്യമല്ലെന്നും മുന്‍ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലോക്‌സഭാ ഭവന സമിതി വൃത്തങ്ങള്‍ അറിയിച്ചു.

2014 ല്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചതായി സമിതി അംഗം സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍ എംപിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍, പൊതുസ്ഥലത്തെ കുടിയൊഴിപ്പിക്കല്‍ (അനധികൃത അധിനിവേശക്കാരെ കുടിയൊഴിപ്പിക്കല്‍) നിയമപ്രകാരം അവര്‍ക്കെതിരെ നടപടിയെടുക്കും. കുടിയൊഴിപ്പിക്കല്‍ ഉത്തരവ് പാസായി കഴിഞ്ഞാല്‍ വൈദ്യുതി, വെള്ളം, പാചക വാതക കണക്ഷനുകള്‍ എന്നിവ റദ്ദാക്കും.

നിയമപ്രകാരം മുന്‍ എംപിമാര്‍ കഴിഞ്ഞ ലോക്‌സഭ പിരിച്ചുവിട്ട് ഒരു മാസത്തിനുള്ളില്‍ അവരവരുടെ ബംഗ്ലാവുകള്‍ ഉപേക്ഷിക്കണം. രണ്ടാം തവണ മോദി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശയില്‍ അടിയന്തര പ്രാബല്യത്തോടെ പ്രസിഡന്റ് രാം നാഥ് കോവിന്ദ് മെയ് 25 ന് 16-ാമത്തെ ലോക്‌സഭ പിരിച്ചുവിട്ടു. എന്നാല്‍ ചില മുന്‍ എംപിമാര്‍ ഔദ്യോഗിക ബംഗ്ലാവുകള്‍ ഒഴിഞ്ഞു കൊടുക്കാത്തതിനാല്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഏതാനും എംപിമാര്‍ താല്‍ക്കാലിക താമസസൗകര്യത്തിലാണ് നിലവില്‍ കഴിയുന്നത്.

English summary
over 80 MPs yet to vacate official bungalows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X