കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി ഫണ്ടിലേക്ക് പണം... വിമാനത്താവളത്തിലെ ജോലി.. സതീശന്റെ തട്ടിപ്പുകള്‍, പിണറായിയും ജയരാജനും...

സതീശന്‍ പണം തട്ടിയത് പാര്‍ട്ടി ഫണ്ടിന്റെ പേരില്‍

Google Oneindia Malayalam News

കോഴിക്കോട്: സിപിഎം മുന്‍ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ സഹോദരന്‍ പി സതീശന്റെ തട്ടിപ്പ് രീതികള്‍ പരാതിക്കാരി വെളിപ്പെടുത്തി. അമ്പരിപ്പിക്കുന്ന കഥകളാണ് ഇയാളെ കുറിച്ച് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പാര്‍ട്ടിക്കാരില്‍ നിന്നും പോലീസില്‍ നിന്നും വരെ ഇയാള്‍ക്ക് പിന്തുണ ലഭിച്ചിരുന്നുവെന്നാണ് സൂചന. അതേസമയം ഇയാള്‍ പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞാണ് പണം ത്ട്ടിയതെന്നും പരാതിക്കാരി പറയുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വരെ സതീശന്‍ തട്ടിപ്പ് നടത്തിയെന്ന് സൂചനയുണ്ട്. സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും പാര്‍ട്ടി ഫണ്ടിലേക്കുമെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണപ്പിരിവ് നടത്തിയ സതീശന്‍ ഇത്തരം ഇരകളെ വിശ്വാസത്തിലെടുക്കാനാണ് മുഖ്യമന്ത്രിയുടെ പേര് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതൊക്കെ പാര്‍ട്ടിക്കാര്‍ക്ക് നേരത്തെ തന്നെ അറിയാവുന്ന വിഷയങ്ങളാണെന്ന് റിപ്പോര്‍ട്ടുണ്ട്.

വിശ്വസിച്ചു പോയി.....

വിശ്വസിച്ചു പോയി.....

സതീശന്റെ വാക്കുകള്‍ അത്രയ്ക്കും വിശ്വാസയോഗ്യമായി തോന്നിയത് കൊണ്ടാണ് പലരും വീണുപോയതെന്ന് പരാതിക്കാരി പറയുന്നു. പാര്‍ട്ടി ഫണ്ടിലേക്ക് പണം ആവശ്യപ്പെട്ടാണ് സതീശന്‍ തട്ടിപ്പ് നടത്തിയിരുന്നത്. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറയുമ്പോള്‍ ആരായാലും പണം നല്‍കി പോകുമെന്ന് ഇവര്‍ പറയുന്നു. കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് ജോലിക്കായിട്ടുള്ള പണം നല്‍കിയത്. സതീശന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്ന് വിശ്വസിച്ച് പോയെന്നും ഇവര്‍ പറയുന്നു. അതേസമയം സതീശന്റെ ഇടപെടലും ഭരണതലത്തില്‍ വലിയ പിടിപാടുള്ളയാളെ പോലെയാണെന്ന് ഇവര്‍ പറയുന്നു.

വിമാനത്താവളത്തിലെ ജോലി

വിമാനത്താവളത്തിലെ ജോലി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സതീശന്‍ പലരെയും പറ്റിച്ചിരുന്നത്. പണം വാങ്ങിയ ശേഷം ഇന്റര്‍വ്യൂവിന് ഹാജരാവാനുള്ള ദിവസം മൊബൈലില്‍ വരുമെന്നും ഇനി അഥവാ ജോയിന്‍ ചെയ്യാനുള്ള ദിവസമാണെങ്കില്‍ അതും മൊബൈലില്‍ വരുമെന്ന് വരെ സതീശന്‍ പറഞ്ഞിരുന്നു. പുതുതായി വരുന്ന കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. നിരവധി പേര്‍ മൊബൈലില്‍ സന്ദേശം വരുമെന്ന് കരുതിയും മുഖ്യമന്ത്രിയുമായുള്ള ബന്ധം കണക്കിലെടുത്തുമാണ് പണം നല്‍കിയിരുന്നത്.

ശബ്ദരേഖ പുറത്ത്.....

ശബ്ദരേഖ പുറത്ത്.....

സതീശന്റെ വാദങ്ങളെ പൊളിക്കുന്ന രേഖകളും പുറത്ത് വന്നിട്ടുണ്ട്. താന്‍ ആരെയും പറ്റിച്ചിട്ടില്ല എന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ജോലി വാഗദ്ാനം ചെയ്ത് സതീശന്‍ പണമിടപാട് നടത്തിയെന്ന് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പണം വാങ്ങിയവരുമായുള്ള വാഗ്വാദങ്ങളും ഉണ്ട്. ജോലി ലഭിക്കാത്തത് പണം നല്‍കിയവര്‍ ചോദ്യം ചെയ്തപ്പോള്‍ പണം തിരികെ നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ കേസില്‍ നിര്‍ണായക തെളിവായിരിക്കുന്നത്. ശബ്ദരേഖ സതീശന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

പിണറായി മുതല്‍ ജയരാജന്‍ വരെ

പിണറായി മുതല്‍ ജയരാജന്‍ വരെ

സതീശന്റെ തട്ടിപ്പ് രീതികള്‍ വരെ വ്യത്യസ്തമാണെന്ന് അന്വേഷണ സംഘം പറയുന്നു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ഇയാള്‍ ആദ്യം പലര്‍ക്കും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ പേരുപറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. ഇരുവരുമായുള്ള ബന്ധം കാണിച്ച് കൊടുക്കാന്‍ ഇവരുമായി സംസാരിക്കുന്ന രീതികളാണ് സതീശന്‍ സ്വീകരിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. പലരും ഒന്നും ആലോചിക്കാതെ ഇക്കാര്യങ്ങളെല്ലാം വിശ്വസിച്ചെന്നും ഒന്നും അന്വേഷിച്ചില്ലെന്നും പോലീസ് പറയുന്നു. കൂടുതല്‍ പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

തട്ടിപ്പുകാരന്‍ തന്നെ...

തട്ടിപ്പുകാരന്‍ തന്നെ...

സതീശന്‍ തട്ടിപ്പുകാരന്‍ തന്നെയെന്ന് സഹോദരന്‍ പി ശശി പറഞ്ഞു. സതീശന് ഉചിതമായി ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം. കുടുംബവുമായി 30 വര്‍ഷത്തോളമായി സതീശന് ഒരു ബന്ധവുമില്ല. എന്നാല്‍ ഇതിന്റെ പേരില്‍ തന്നെയും തന്റെ കുടുംബാംഗങങളെയും താറടിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. നേരത്തെയും ഇത്തരം പ്രവര്‍ത്തികള്‍ സതീശന്‍ ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് മാനക്കേടുണ്ടാക്കിയ സംഭവങ്ങള്‍ വര്‍ധിച്ച് വന്നതോടെയാണ് സതീശനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും ശശി പറഞ്ഞു. അതേസമയം സംഭവത്തില്‍ സതീശന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആശ്രിത നിയമനം

ആശ്രിത നിയമനം

ആശ്രിത നിയമനത്തിന്റെ പേരിലും സതീശന്‍ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുണ്ട്. പഞ്ചായത്ത് വകുപ്പില്‍ ജീവക്കാരിയായിരിക്കെ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് സതീശന്‍ പണം വാങ്ങിയത്. ഇതില്‍ രണ്ട് ലക്ഷം രൂപ വാങ്ങിയത് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന് പറഞ്ഞിട്ടാണ്. അതേസമയം ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കിയിരുന്നു. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സതീശനെ സമീപിച്ചെങ്കിലും ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്നാണ് പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.

പോലീസും പാര്‍ട്ടിക്കാരും

പോലീസും പാര്‍ട്ടിക്കാരും

കേസില്‍ പോലീസും പാര്‍ട്ടിക്കാരും ഒറ്റക്കെട്ടാണെന്ന് സൂചനയുണ്ട്. സതീശന്റെ തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ പാര്‍ട്ടിക്കാര്‍ അറിഞ്ഞിട്ടും മിണ്ടാതിരിക്കുകയായിരുന്നു. എന്നാല്‍ പോലീസ് സതീശനെതിരെ വന്ന പരാതി പോലും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. സിഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്. പിന്നീട് ഇത് മാധ്യമങ്ങള്‍ അറിഞ്ഞതോടെയാണ് കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്. അതേസമയം പി ശശിയുടെ സഹോദരനല്ലേ എന്ന് കരുതിയാണ് പാര്‍ട്ടിക്കാര്‍ തട്ടിപ്പ് കണ്ടിട്ടും മിണ്ടാതിരുന്നത്. പോലീസിനും ഇതേ നിലപാട് തന്നെയായിരുന്നു.

ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്ജീതുവിനെ ചുട്ടുകൊല്ലാൻ വിരാജിന്റെ പക്കൽ പെട്രോൾ ബോംബ്.. ഭാര്യയോട് കൊടുംപക! കുറ്റസമ്മത മൊഴി പുറത്ത്

ജിന്ന വിവാദം.... അലിഗഡില്‍ രാഷ്ട്രീയം കളിച്ച് ബിജെപി.. അംബേദ്ക്കറുടെ ചിത്രം... വര്‍ഗീയ രാഷ്ട്രീയം!!ജിന്ന വിവാദം.... അലിഗഡില്‍ രാഷ്ട്രീയം കളിച്ച് ബിജെപി.. അംബേദ്ക്കറുടെ ചിത്രം... വര്‍ഗീയ രാഷ്ട്രീയം!!

English summary
p sasi-brother cheat people on party fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X