കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതിയിൽ കൈതാങ്ങായി വെൽഫെയർ പാർട്ടി പ്രവർത്തകർ

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലയെ പ്രളയക്കെടുതിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ തുടക്കം മുതൽ ഉണ്ട്. മറ്റെല്ലായിടത്തും പ്രളയം ബാധിക്കുന്നതിനു മുമ്പുതന്നെ പാലക്കാടും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് മലമ്പുഴ ഡാം തുറക്കുകയും ഉരുൾപൊട്ടുകയും ചെയ്തതോടെ സുന്ദരം കോളനി മുഴുവനായി വെള്ളത്തിലായി.

ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

പുലർച്ചെ 3 മണിക്ക് പ്രളയം ഉണ്ടായപ്പോൾ തന്നെ രക്ഷാപ്രവർത്തനവുമായി വെൽഫെയർ പാർട്ടി പ്രവർത്തകർ അവിടെയെത്തിയിരന്നു. ഒലവക്കോട് ഗായത്രി കല്ല്യാണ മണ്ഡപം തുറന്നു തന്നതോടെ ജനങ്ങളെ അവിടെയെത്തിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ കോളനിവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി. ജില്ലയിലെ നാല് ദിക്കുകളിൽ നിന്നും മാനുഷിക വിഭവം ഒഴുകിയെത്തി. ഭക്ഷണം,വസ്ത്രം തുടങ്ങി അഭയാർത്ഥികൾക്കാവശ്യമായ സേവനങ്ങളെല്ലാം അവർ എത്തിച്ചു കൊടുത്തു.

Flood

കോളനിവാസികളുടെ ദുരിതം അധികൃതരിൽ എത്തിക്കാനും വെൽഫെയർ പാർട്ടി പ്രവർത്തകർ മുൻകൈയെടുത്തു. ദുരിതബാധിർ രണ്ട് ദിവസത്തോളം വെൽഫെയർ പാർട്ടി പ്രവർത്തകർ ഒരുക്കിയ കാമ്പിൽ കഴിഞ്ഞ ശേഷമാണ് അധികൃതരുടെ നേതൃത്വത്തിൽ മേഴ്സി സ്കൂളിലും പിന്നീട് കഞ്ചിക്കോട്ടുമെല്ലാം കാമ്പുകൾ തുറക്കുന്നതും അവരെ അങ്ങോട്ട് മാറ്റുന്നതും.

ആഗസ്റ്റ് പതിനഞ്ചോടെ കെടുതികൾ കനത്തതോടെ നെന്മാറ, നെല്ലിയാമ്പതി, വടക്കഞ്ചേരി, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല തുടങ്ങി ജില്ലയിലെ ഒരുവിധ ദുരിതബാധിത പ്രദേശങ്ങളിലെല്ലാം പാർട്ടി പ്രവർത്തകരുടെ സഹായഹസ്തം എത്തിയിട്ടുണ്ട്. നെന്മാറയിൽ ഉരുൾപൊട്ടി നിൽക്കുന്ന ഭീകരമായ അന്തരീക്ഷത്തിൽ രക്ഷാപ്രവർത്തനവുമായി ആദ്യം ഓടിയെത്തിയത് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകരാണ്.

എഴുപതോളം ഇടങ്ങളിൽ ഉരുൾപൊട്ടി ഒറ്റപ്പെട്ടുപോയ 'പാവപ്പെട്ടവന്റെ ഊട്ടിയായ' നെല്ലിയാമ്പതിയെ മോചിപ്പിക്കാനായുള്ള അതിസാഹികമായ പ്രവർത്തനങ്ങളിൽ സൈന്യത്തോടൊപ്പം നിന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ ഇപ്പോഴും സജീവമാണ്. ഫ്രറ്റേണിറ്റി പ്രവർത്തകരുടെ ഈ ധീരമായ പ്രവർത്തനത്തിന് ജില്ല ഭരണകൂടത്തിന്റേയും അധികൃതരുടെയും അഭിനന്ദനം ലഭിച്ചു കഴിഞ്ഞു.

കെടുതികൾ തീർന്നതോടെ ജനങ്ങൾ അവരവരുടെ പ്രദേശങ്ങളിലേക്ക് പോയി തുടങ്ങി.എന്നാൽ വെള്ളം കയറി പല പ്രദേശങ്ങളും വൃത്തിഹീനമായി വാസയോഗ്യമല്ലാതായിട്ടുണ്ട്. ഞായറാഴ്ച സുന്ദരം കോളനിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ജില്ലയിലെ മറ്റു പല ഭാഗങ്ങളിലുമായി പ്രവർത്തകർ ഇപ്പോൾ പുനരധിവാസവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കാവശ്യമായ സേവനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തെ പുനർനിർമിക്കുന്ന പ്രക്രിയയിൽ വെൽഫെയർ പാർട്ടി അതിന് നൽകാൻ സാധിക്കുന്ന സംഭാവനകൾ നൽകി തുടങ്ങി. ദുരിതക്കയത്തിൽ നിന്ന് കൈപിടിച്ചുയർത്തുന്നതും രാഷ്ട്രീയമാണെന്ന് ഈ സംഘം മനസിലാക്കുന്നു.

English summary
Palakkad Local News about Welfare Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X