Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൺലൈൻ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ 10 കോടി തട്ടി;തൃശ്ശൂർ സ്വദേശി പോലീസ് പിടിയിൽ

ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് 10 കോടി തട്ടിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ താരമംഗലത്ത് സെറിനാണ് (38) നെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിൽ ആഭരണ വ്യാപാരം നടത്തിയ സെറിൻ ശരവണംപട്ടിയിലെ മാളിൽ വിൻ വെൽത്ത് എ്ന പേരിലായിരുന്നു ഓൺലൈൻ ട്രെഡിങ്ങ് കമ്പനി നടത്തിയത്. 20,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചക്ക് 1600 രൂപ എന്ന രീതിയിൽ 25 ആഴ്ചകഴിഞ്ഞ് ഇരട്ടി പണം ലഭിക്കുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.

arrest

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി പേർ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നു. ആദ്യത്തെ ആഴ്ചകളിൽ നിക്ഷേപകർക്ക് പണം നൽകിയെങ്കിലും പിന്നീട് ഇയാൾ മുങ്ങി. തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ ഗാന്ധിപുരത്തെ സേവ്യർ എന്നയാൾ പരാതി നൽകിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

ഇയാളെ വാളയാറിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽ നിന്ന് 10 കോടിയെങ്കിലും ഇയാൾ തട്ടിയതായാണ് കണക്കാക്കപ്പെടുന്നത്. പണം തട്ടി ഇയാൾ ആഡംബര ജീവിതം നയിച്ച ്വരികയായിരുന്നു. സെറിന്റെ ഭാര്യ രമ്യ, കമ്പനിയിൽ ജോലി ചെയ്ത സൈനേഷ്, റോയ്, ബിജു മേനോൻ എന്നിവർക്കെതിരേയും പോലീസ് കേസെടുത്തതായി മനോര റിപ്പോർട്ടിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+