പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓൺലൈൻ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ 10 കോടി തട്ടി;തൃശ്ശൂർ സ്വദേശി പോലീസ് പിടിയിൽ

Google Oneindia Malayalam News

ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് 10 കോടി തട്ടിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ താരമംഗലത്ത് സെറിനാണ് (38) നെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിൽ ആഭരണ വ്യാപാരം നടത്തിയ സെറിൻ ശരവണംപട്ടിയിലെ മാളിൽ വിൻ വെൽത്ത് എ്ന പേരിലായിരുന്നു ഓൺലൈൻ ട്രെഡിങ്ങ് കമ്പനി നടത്തിയത്. 20,000 രൂപ നിക്ഷേപിച്ചാൽ ആഴ്ചക്ക് 1600 രൂപ എന്ന രീതിയിൽ 25 ആഴ്ചകഴിഞ്ഞ് ഇരട്ടി പണം ലഭിക്കുമെന്നായിരുന്നു പരസ്യം ചെയ്തിരുന്നത്.

arrest

ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി പേർ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നു. ആദ്യത്തെ ആഴ്ചകളിൽ നിക്ഷേപകർക്ക് പണം നൽകിയെങ്കിലും പിന്നീട് ഇയാൾ മുങ്ങി. തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ ഗാന്ധിപുരത്തെ സേവ്യർ എന്നയാൾ പരാതി നൽകിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

ഇയാളെ വാളയാറിൽ വെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിക്ഷേപകരിൽ നിന്ന് 10 കോടിയെങ്കിലും ഇയാൾ തട്ടിയതായാണ് കണക്കാക്കപ്പെടുന്നത്. പണം തട്ടി ഇയാൾ ആഡംബര ജീവിതം നയിച്ച ്വരികയായിരുന്നു. സെറിന്റെ ഭാര്യ രമ്യ, കമ്പനിയിൽ ജോലി ചെയ്ത സൈനേഷ്, റോയ്, ബിജു മേനോൻ എന്നിവർക്കെതിരേയും പോലീസ് കേസെടുത്തതായി മനോര റിപ്പോർട്ടിൽ പറയുന്നു.

സൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴിസൗദിയിലും യുഎഇയിലും മാലിയിലും നഴ്സുമാർക്ക് അവസരം; നിയമനം നോർക്ക റൂട്ട്സ് വഴി

 സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്: 5745 കേസുകളും സമ്പര്‍ക്കത്തിലൂടെ, 7792 പേര്‍ക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്: 5745 കേസുകളും സമ്പര്‍ക്കത്തിലൂടെ, 7792 പേര്‍ക്ക് രോഗമുക്തി

ആ വകുപ്പുകൾ മാറ്റണം,അറസ്റ്റ് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് കത്തെഴുതി നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർആ വകുപ്പുകൾ മാറ്റണം,അറസ്റ്റ് ഒഴിവാക്കണം;മുഖ്യമന്ത്രിക്ക് കത്തെഴുതി നടി മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ

English summary
10 crore swindled in the name of online trading company; Thrissur native arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X