പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 10 പേർക്ക് കൊവിഡ്!! നാല് പേർ എത്തിയത് മഹാരാഷ്ട്രയിൽ നിന്ന് 14 പേർക്ക് രോഗമുക്തി

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്: ജില്ലയിൽ ഇന്ന് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അബുദാബി-2, മഹാരാഷ്ട്ര-4, ദുബായ്-1,ദില്ലി-1,തമിഴ്നാട്-2 എന്നിവിടങ്ങളിൽ നിന്ന് വന്നവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് ജില്ലയിൽ 14 പേർ രോഗ മുക്തരായിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

corona35-

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

അബുദാബിയിൽ നിന്നെത്തിയ തെങ്കര സ്വദേശി (31 പുരുഷൻ), ചൂലന്നൂർ സ്വദേശി (34 പുരുഷൻ), ദുബായിൽ നിന്നെത്തിയ പെരുമാട്ടി സ്വദേശി (26 പുരുഷൻ), തമിഴ്നാട്ടിലെ മധുരയിൽ നിന്നും വന്ന പെരുമാട്ടി സ്വദേശികൾ (51 സ്ത്രീ, 53 പുരുഷൻ),ദില്ലിയിൽ നിന്നെത്തിയപിരായിരി സ്വദേശി (55 സ്ത്രീ), മഹാരാഷ്ട്രയിൽ നിന്നെത്തിയ പട്ടഞ്ചേരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേർ (13, പെൺകുട്ടി, 40 സ്ത്രീ, 47 പുരുഷൻ), മുംബൈയിൽ നിന്നും വന്ന തെങ്കര സ്വദേശി (22 സ്ത്രീ), എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തെങ്കര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 122 ആയി.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇന്ന് സ്ഥിരീകരിച്ച ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

ജില്ലയിൽ ഇന്ന് (ജൂൺ19) 14 പേർ രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.പെരിങ്ങോട് സ്വദേശി (58 സ്ത്രീ), എലവഞ്ചേരി സ്വദേശി (52 പുരുഷൻ), മലപ്പുറം സ്വദേശി (44 പുരുഷൻ), പട്ടാമ്പി സ്വദേശികൾ (26,64 പുരുഷന്മാർ), ചെർപ്പുളശ്ശേരി (45 സ്ത്രീ), അമ്പലപ്പാറ സ്വദേശി (34 സ്ത്രീ), കടമ്പഴിപ്പുറം സ്വദേശി (33,38 പുരുഷന്മാർ), കുഴൽമന്ദം സ്വദേശി (25 പുരുഷൻ), കൊപ്പം സ്വദേശി (35 പുരുഷൻ), തൃക്കടീരി സ്വദേശി (50 പുരുഷൻ), തൃശൂർ സ്വദേശി (31 പുരുഷൻ), കരിമ്പ സ്വദേശി (24 പുരുഷൻ) എന്നിവരാണ് രോഗമുക്തി നേടിയത്.

പ്രളയത്തെ അതിജീവിക്കാൻ പുതുവഴിയുമായി അഗ്നിശമന സേന; പാഴ്‌വസ്തുക്കളില്‍ നിന്നും ബോട്ട്പ്രളയത്തെ അതിജീവിക്കാൻ പുതുവഴിയുമായി അഗ്നിശമന സേന; പാഴ്‌വസ്തുക്കളില്‍ നിന്നും ബോട്ട്

ഇന്ത്യ-ചൈന സംഘർഷം; സർവ്വക്ഷി യോഗത്തിന് ക്ഷണമില്ല, കേന്ദ്രത്തിനെതിരെ ആർജെഡിയും എഎപിയും എഐഎംഐഎമ്മുംഇന്ത്യ-ചൈന സംഘർഷം; സർവ്വക്ഷി യോഗത്തിന് ക്ഷണമില്ല, കേന്ദ്രത്തിനെതിരെ ആർജെഡിയും എഎപിയും എഐഎംഐഎമ്മും

അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽഅപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽ

English summary
10 more covid cases coanfirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X