പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 1077 പേര്‍ക്ക് കോവിഡ്; 172 പേര്‍ക്ക് രോഗമുക്തി, കൊറോണ ടെസ്റ്റ് നാളെയും

Google Oneindia Malayalam News

പാലക്കാട്: ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 542 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 21 പേര്‍, 2 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും.172 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

X

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5382 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കണ്ണൂര്‍,വയനാട് ജില്ലകളിലും 2 പേര്‍ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 4 പേര്‍ വീതം ആലപ്പുഴ, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലും 7 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കോഴിക്കോട് ജില്ലയിലും 29 പേര്‍ എറണാകുളം ജില്ലയിലും 55 പേര്‍ മലപ്പുറം ജില്ലയിലും 61 പേര്‍ തൃശ്ശൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റ്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കുള്ള സൗജന്യ ആര്‍ .ടി .പി .സി .ആര്‍ ടെസ്റ്റ് തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നാളെ ആറ് കേന്ദ്രങ്ങളിലായി രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ പരിശോധന നടക്കും.

മാംഗ്ലൂര്‍ തീരത്ത് കാണാതയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നാവിക സേനയുടെ തിരച്ചില്‍; ചിത്രങ്ങള്‍ കാണാം

കേന്ദ്രങ്ങള്‍ താഴെ കൊടുക്കുന്നു

1. ആലത്തൂര്‍ താലൂക്ക് ആശുപത്രി
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം
5. കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം
6. അത്തിപ്പൊറ്റ കെ എം എം എല്‍ പി സ്‌കൂള്‍

ഹോട്ട് ലുക്കിൽ സനിഹ യാദവ്, പുതിയ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

English summary
1077 people test for coronavirus in Palakkad District today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X