Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ചികിത്സയിൽ ഉള്ളവർ 1000 കവിഞ്ഞു;ഇന്ന് മലപ്പുറം കോഴിക്കോട് സ്വദേശികൾ ഉൾപ്പടെ 109പേർക്ക് രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് 109 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, വിദേശത്ത് നിന്ന് വന്ന 2 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. 46 പേർക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1056 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ കൊല്ലം, അഞ്ചുപേർ വീതം തൃശൂർ, എറണാകുളം, 11 പേർ കോഴിക്കോട്, 19 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

corona

ഇതുവരെ 51986 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 49903 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 288 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 402 സാമ്പിളുകൾ അയച്ചു. 5865 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 4753 പേർ രോഗമുക്തി നേടി.
ഇതുവരെ 125610 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1231 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 7447 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

അതേസമയം ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+