പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛനും അമ്മയും ക്വാറന്റീനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിൽ വീണ് മരിച്ചു

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. ചാലിശ്ശേരി മുക്കിൽ പീടിക മനാട്ടിൽ വീട്ടിൽ സാബിഖിന്റെ മകനായ എസ്സാൻ മുഹമ്മദാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

വീടിന്റെ അകത്തുള്ള കുളിമുറിയിൽ വെച്ച ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി കുഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇൻഡോറിൽ നിന്ന് വന്നതായിരുന്നു കുട്ടിയുടെ പിതാവ് സാബിഖ്. ഇവരുടെ അടുത്ത ബന്ധുവിന് രോഗം സ്ഥിരീകരിച്ചതിനാൽ കുട്ടിയുടെ അച്ഛനും അമ്മയും ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇതിനിടയിലാണ് രാത്രി അപകടമുണ്ടായത്. കുട്ടിയുടെ ശ്രവം കൊവിഡ് പരിശോനയ്ക്ക് അയച്ചിട്ടുണ്ട്.

 1-153725937

സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയാണ് പാലക്കാട്. ഇന്നലെ മാത്രം 9 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 128 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയില്‍ നിലവില്‍ 8253 പേര്‍ വീടുകളിലും 108 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 5 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8404 പേര്‍ നിരീക്ഷണത്തിലുണ്ട്.

പരിശോധനയ്ക്കായി ഇതുവരെ അയച്ച 7505 സാമ്പിളുകളില്‍ ഫലം വന്ന 6199 നെഗറ്റീവും 133 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 46932 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 38528 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

നിർമ്മല സീതാരാമൻ പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് പ്രധാനമന്ത്രിനിർമ്മല സീതാരാമൻ പുറത്തേക്ക്? കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് പ്രധാനമന്ത്രി

നേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദിനേരിടുന്നത് വലിയ ഭീഷണി; രാജ്യം തുറക്കുമ്പോൾ ജനം ജാഗ്രത പുലർത്തണമെന്ന് മോദി

വൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നുവൈകിയെത്തിയതിന് വീട്ടിൽ കയറ്റിയില്ല; കോട്ടയത്ത് അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

English summary
11 month baby died in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X