പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് സമ്പർക്കത്തിലൂടെ രോഗികൾ ഉയരുന്നു; ഇന്ന് സ്ഥിരീകരിച്ചത് 7 പേർക്ക്, 11 പുതിയ കേസുകൾ

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന നാല് പേർക്കും സമ്പർക്കത്തിലൂടെ ഏഴ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 172 പേരായി.

അബുദാബിയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.പട്ടാമ്പി സ്വദേശിയായ 33 കാരനും മരുതൂർ സ്വദേശിയായ 32 കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മുളയങ്കാവ് സ്വദേശിയായ 29 കാരൻ സൗദിയിൽ നിന്നാണ് വന്നത്.ദുബായിൽ നിന്നും വന്ന പട്ടാമ്പി ആനക്കര സ്വദേശി (52 പുരുഷൻ)ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

coronavirus19-15

ജില്ലാ ആശുപത്രി ജീവനക്കാരായ നാല് പേർക്കുംകാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി (38, സ്ത്രീ) മുണ്ടൂർ സ്വദേശി (35 പുരുഷൻ) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 17 പേർ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

പരിശോധനയ്ക്കായി ഇതുവരെ 10274 സാമ്പിളുകളാണ് അയച്ചത്. ആകെ 44 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 1357 സാമ്പിളുകളും ഓഗ്മെന്റഡ് സർവൈലൻസ് പ്രകാരം ഇതുവരെ 195 സാമ്പിളുകളാണ് പരിശോധിച്ചത്.

അതിനുടെ ജില്ലയിൽ 8 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി പുതുതയാി ഉണ്ടായി.
പുതുപ്പരിയാരം പഞ്ചായത്തിലെ 20-ാം വാർഡ്, കണ്ണാടി പഞ്ചായത്തിലെ രണ്ടാം വാർഡ്, വണ്ടാഴി പഞ്ചായത്തിലെ 9, 10 വാർഡുകൾ, വടക്കഞ്ചേരി പഞ്ചായത്തിലെ 8-ാം വാർഡ്, പൂക്കോട്ടുകാവ് പഞ്ചായത്തിലെ 7-ാം വാർഡ്, തെങ്കര പഞ്ചായത്തിലെ 8-ാംവാർഡ്, പിരായിരി പഞ്ചായത്തിലെ 11, 12 വാർഡുകൾ, കൊല്ലങ്കോട് പഞ്ചായത്തിലെ നാലാം വാർഡ് എന്നിവയാണ് ഹോട്സ്പോട്ടുകൾ

Recommended Video

cmsvideo
പാലക്കാട് മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമാവുന്നു

തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; ബിജെപിയെ പൂട്ടാൻ രോഹൻ ഗുപ്ത,കേട്ടത് ഏഴരക്കോടി ജനങ്ങൾ! ആരാണ് രോഹൻ? അറിയാംതുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; ബിജെപിയെ പൂട്ടാൻ രോഹൻ ഗുപ്ത,കേട്ടത് ഏഴരക്കോടി ജനങ്ങൾ! ആരാണ് രോഹൻ? അറിയാം

English summary
11 more covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X