6 ഉം 10 വയസുള്ള കുട്ടികൾക്ക് കൊവിഡ്; പാലക്കാട് ഇന്ന് 16 പേർക്ക് രോഗം! 11 പേർക്ക് രോഗമുക്തി
പാലക്കാട്; ജില്ലയിൽ ഇന്ന് ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക് ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഖത്തർ-3,ബഹ്റിൻ-1, സൗദി-1,കുവൈത്ത്-1
യുഎഇ-3, തമിഴ്നാട്-4,ഡൽഹി-1,പഞ്ചാബ്-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 11 പേർ രോഗമുക്തരായി.
ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 154 ആയി.മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ചുപേരിൽ ഒരാൾ ഇന്ന് രോഗമുക്തനായി ആശുപത്രി വിട്ടു. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

Recommended Video
ഇതുവരെ 15871 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15180 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 368 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 182 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 174 സാമ്പിളുകളും അയച്ചു. ഇനി 691 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 54252 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1010 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9232 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.












Click it and Unblock the Notifications