ആശങ്ക ഒഴിയാതെ പാലക്കാട്; ഇന്ന് 12 പേർക്ക് കോവിഡ്!! രോഗികൾ 140
പാലക്കാട്; ജില്ലയിൽ ഇന്ന് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 140 ആയി. മഹാരാഷ്ട്ര-3, ചെന്നൈ -2,ബാംഗ്ലൂർ-1, മസ്കറ്റ് -1,പഴനി-1,എന്നിവടങ്ങളിൽ നിന്ന് വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയും കൊവിഡ് സ്ഥിരീകരിച്ചു.
ആനക്കര കുമ്പിടി സ്വദേശി , ശാസ്താ പുരം, തിരുമിറ്റക്കോട്,കാഞ്ചീപുരം-2 ,എടയാർ സ്ട്രീറ്റ്, മണ്ണൂർ, കോട്ടായി,തിരുവേഗപ്പുറ,ചന്ദ്രനഗർ,മരുതക്കോട്, പൊൽപ്പുള്ളി സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ച്.
പൊൽപ്പുള്ളി സ്വദേശിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇവരുടെ മകന് രോഗം സ്ഥിരീകരിച്ചിരുന്നു.

ജില്ലയിൽ മലപ്പുറം സ്വദേശിയും ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) രണ്ട് തൃശ്ശൂർ സ്വദേശികളും, ഒരു പൊന്നാനി സ്വദേശിയും ആസാം സ്വദേശിയും ചികിത്സയൽ കഴിയുന്നുണ്ട്.
നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
ജില്ലയില്‍ നിലവില്‍ 8199 പേര്‍ വീടുകളിലും 94 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 49 പേര്‍ മാങ്ങോട് കേരള മെഡിക്കൽ കോളേജിലും 8 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 3 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8359 പേര്‍ നിരീക്ഷണത്തിലുണ്ട്.
ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 7799 സാമ്പിളുകളില്‍ ഫലം വന്ന 6333 നെഗറ്റീവും 142 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 47757 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39398 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9520 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.


Click it and Unblock the Notifications