Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ജില്ലയില്‍ ഇന്ന് 1312 പേര്‍ക്ക് കൊവിഡ്; 10358 പേർ ചികിത്സയിൽ

പാലക്കാട്; ജില്ലയില്‍ ഇന്ന്1312 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 471 പേർ,2 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1677 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10358 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ല കളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 14 പേർഎറണാകുളം ജില്ലയിലും 22 പേർ തിരുവനന്തപുരം ജില്ലയിലും 58 പേർ തൃശ്ശൂർ ജില്ലയിലും 134 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

coronavirus49-15

അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍പോലീസ് നടത്തിയ പരിശോധനയില്‍ 129 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 144 പേരെ അറസ്റ്റ് ചെയ്തു . 399 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Recommended Video

cmsvideo
    Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

    മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 457 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+