പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 1315 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളവർ 5526

Google Oneindia Malayalam News

പാലക്കാട് ; ജില്ലയിൽ ഇന്ന് 1315 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 871 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 434 പേർ, 8 ആരോഗ്യ പ്രവർത്തകർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1280 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ആകെ 9958 പരിശോധന നടത്തിയതിലാണ് 1315 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

coronavirus78-159

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5526 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലും 18 പേർ എറണാകുളം ജില്ലയിലും 51 പേർ തൃശ്ശൂർ ജില്ലയിലും 110 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Recommended Video

cmsvideo
Covishield single shot is 61% effective against delta strain: Covid Panel Chief

അതേസമയം ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 73 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 88 പേരെ അറസ്റ്റ് ചെയ്തു. 228 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 366 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

English summary
1315 new covid cases reported in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X