Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ജില്ലയില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ്.. 2054 പേർ‍ക്ക് രോഗമുക്തി

പാലക്കാട്; ജില്ലയില്‍ ഇന്ന് 1365 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 935 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 424 പേർ,4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1677 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

coronavirus35-1

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിര്‍മല സീതാരാമന്‍- ചിത്രങ്ങള്‍

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9469 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ല കളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 11 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 63 പേർ തൃശ്ശൂർ ജില്ലയിലും 140 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 102 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 104 പേരെ അറസ്റ്റ് ചെയ്തു . 408 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 549 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ട്രെൻഡിയായി പവിത്ര ലക്ഷ്മി- ചിത്രങ്ങൾ

Recommended Video

cmsvideo
    Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+