Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 101 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്; ചികിത്സയിൽ ഉള്ളത് 923 പേർ!! 53 പേർക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾക്ക് ഉൾപ്പെടെ 137
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ ആലത്തൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിലെ 47 പേർ ഉൾപ്പടെ 101 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 9 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 3 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 21 പേർ എന്നിവർ ഉൾപ്പെടും. 53 പേർക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 923 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 coronavirus16--1

Recommended Video

cmsvideo
    കൽപ്പാത്തിയിൽ കുടിവെള്ളം കിട്ടാക്കനി;ജനം ദുരിതത്തിൽ

    ഇതുവരെ 37003 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34561 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 32 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 469 സാമ്പിളുകൾ അയച്ചു. 3287 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2350 പേർ രോഗമുക്തി നേടി. ഇനി 1641 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

    ഇതുവരെ 100756 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1276 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12825 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

    അതേസമയം പുതുനഗരം ഗ്രാമപഞ്ചായത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആന്റിജൻ പരിശോധന ശക്തമാക്കി. പുതുനഗരം പഞ്ചായത്ത് പരിധിയില്‍ ഇതുവരെ 820 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തുകയും അതില്‍ 63 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും ചെയ്തു. 55 പേര്‍ക്കാണ് ഇതുവരെ ആര്‍.ടി. പി.സി.ആര്‍. പരിശോധന നടത്തിയത് അതില്‍ 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആകെ 91 രോഗികള്‍ . 22 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 68 പേര്‍ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുളള വിവിധ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ ചികില്‍സയിലുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+