പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ജില്ലയിൽ ആരോഗ്യ പ്രവർത്തകനും 4 വയസ്സുകാരിക്കും കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 14 പേർക്ക്

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകനും നാലു വയസ്സുകാരിക്കും ഉൾപ്പെടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 119 ആയി.തമിഴ്നാട് -8, പൂനെ 1, കുവൈത്ത്-1, ഖത്തർ,-1, അബുദാബി-2 എന്നിവടങ്ങളിൽ നിന്ന് വന്നവർക്കും സമ്പർത്തക്കത്തിലൂടെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകൻ
ശ്രീകൃഷ്ണപുരം സ്വദേശിയാണ്. ഇദ്ദേഹത്തിനാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.തിരുമിറ്റക്കോട് സ്വദേശി (22), പട്ടാമ്പി ശങ്കരമംഗലം കോട്ടപ്പടി സ്വദേശി(4), പുത്തൂർ (28), തച്ചമ്പാറ സ്വദേശി (22, സ്ത്രീ) ,ശ്രീകൃഷ്ണപുരം സ്വദേശി(25),കരിമ്പ സ്വദേശി(24),തച്ചമ്പാറ (33),ശ്രീകൃഷ്ണപുരം (54), കിഴക്കഞ്ചേരി (60).അമ്പലപ്പാറ ( 38),(36),വേങ്ങശ്ശേരി (42), ചെറു മുണ്ടശ്ശേരി(33), എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗം സ്ഥിരീകരിച്ച മറ്റു വ്യക്തികൾ.പുത്തൂർ, തച്ചമ്പാറ സ്വദേശിനികൾ രണ്ട് പേരും ഗർഭിണികളാണ്.

 corona35-1589

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര 119 ആയി.നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്. ജില്ലയില്‍ നിലവില്‍ 8354 പേര്‍ വീടുകളിലും 98 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 5 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 2 പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 3 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും ഉള്‍പ്പെടെ ആകെ 8462 പേര്‍ നിരീക്ഷണത്തിലുണ്ട്.

ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.പരിശോധനയ്ക്കായി ഇതുവരെ അയച്ച 7256 സാമ്പിളുകളില്‍ ഫലം വന്ന 5939 നെഗറ്റീവും 119 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 46404 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 37942 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.

സൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥസൂരജിന്റേയും കുടുംബത്തിന്റേയും വാദങ്ങൾ പൊളിച്ചടുക്കി വാവ സുരേഷ്; ഒരുങ്ങിയത് ഞെട്ടിക്കും തിരക്കഥ

യെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസുംയെഡ്ഡിക്കെതിരെ പടയൊരുക്കും; 20 എംഎൽഎമാർ! ഞെട്ടി ബിജെപി!സസൂക്ഷ്മം നിരീക്ഷിച്ച് കോൺഗ്രസും ജെഡിഎസും

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചുഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു

English summary
14 covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X