പാലക്കാട്ടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധ
പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ 14 പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി റിപ്പോർട്ട്. മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്നും ഭക്ഷണം കഴിച്ച ആളുകൾക്ക് ആണ് ഭക്ഷ്യവിഷബാധയേറ്റത്.
ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണു ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ എത്തി പരിശോധന നടത്തി. പിന്നാലെ ഹോട്ടൽ അടപ്പിച്ചു. ഹോട്ടലിലെ ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
അറേബ്യൻ വിഭവങ്ങൾ ആണ് ഭക്ഷ്യവിഷബാധയേറ്റതിൽ അധികം പേരും കഴിച്ചത്. പരിശോധനയുടെ ഫലം ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തം ആകും. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താൻ ആണ് ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചത്.












Click it and Unblock the Notifications