രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരിയെ കണ്ടെത്തി, ഒപ്പം 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞും
പാലക്കാട്: പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാപാറയില്‍ നിന്നും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ 14കാരിയെ കണ്ടെത്തി. നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനൊപ്പമാണ് കുട്ടിയെ രണ്ടെത്തിയത്. മധുരയിലെ വാടക വീട്ടില്‍ താമസിക്കുകയായിരുന്നു 14കാരിയെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഒരു യുവാവ് താമസിച്ചിട്ടുണ്ടെന്നാണ് വിവരം. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍
2019ലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം ആരംച്ചെങ്കിലും അന്ന് കണ്ടെത്താനായില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കൈക്കുഞ്ഞിനൊപ്പം കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടിലെ ചിലരുടെ അറിവോടെ യുവാവിനൊപ്പം പോയതാണെന്നാണ് സൂചന. ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായി മധരയില്‍ താമസിക്കുകയായിരുന്നു.
അമ്മയ്‌ക്കൊപ്പം ജോലി ചെയ്തിരുന്ന വ്യക്തിയാണ് തന്നൊടൊപ്പം താമസിച്ചിരുന്നതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. അയാള്‍ ഇത്രയും നാള്‍ തന്നോടൊപ്പം ഉണ്ടായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു. അതേസമയം, യുവാവിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ തന്നെ ഇയാളെ പിടികൂടിയേക്കും.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications