• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് 6 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്! 71 പേർക്ക് സമ്പർക്കത്തിലൂടെ, ഇന്ന് 141 പേർക്ക് രോഗം

പാലക്കാട്: ജില്ലയിൽ ഇന്ന് മലപ്പുറം, തൃശൂർ സ്വദേശികൾ ഉൾപ്പെടെ 141

പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 15 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 37

പേർ , 6 ആരോഗ്യ പ്രവർത്തകർ, ഓഗസ്റ്റ് എട്ടിന് മരിച്ച കുമ്പിടി സ്വദേശി എന്നിവർ ഉൾപ്പെടും. 40 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 733ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏഴുപേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ വീതം കോട്ടയം, തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

അതേസമയം പട്ടാമ്പിയിലെ ചില മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത് ശാസ്ത്രീയ സമീപനത്തിന്റെ അടിസ്ഥാനത്തിലാണെന്നും ക്ലസ്റ്റര്‍ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.

ഉറവിടമറിയാത്ത, സമ്പര്‍ക്കം വഴിയുള്ള കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന പ്രദേശങ്ങളേയാണ് ക്ലസ്റ്ററാക്കുക. പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുകയും രോഗവ്യാപന സാധ്യത കുറയുകയും ചെയ്യുന്നതിനനുസരിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിലെ പരുതൂര്‍, കുലുക്കല്ലൂര്‍, നെല്ലായ, പട്ടിത്തറ, തിരവേഗപ്പുറ, ആനക്കര, വിളയൂര്‍, ചാലിശ്ശേരി, കപ്പൂര്‍ എന്നീ 9 പഞ്ചായത്തുകളെയാണ് ക്ലസ്റ്ററില്‍ നിന്നും ഒഴിവാക്കിയത്. തൃത്താല പഞ്ചായത്തിലെ ആറാം വാര്‍ഡ്, നാഗലശ്ശേരിയിലെ 14-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണായി നിലനിര്‍ത്തിയിട്ടുമുണ്ട്. നിലവില്‍ പട്ടാമ്പി മുനിസിപ്പാലിറ്റി, ഓങ്ങല്ലൂര്‍, കൊപ്പം, മുതുതല തിരുമിറ്റക്കോട്, വല്ലപ്പുഴ പഞ്ചായത്തുകളില്‍ ലോക്ക് ഡൗണ്‍ തുടരുന്നു്.

ക്ലസ്റ്റര്‍ മേഖലകളില്‍ ധര്‍ണകള്‍ പൂര്‍ണമായും ഒഴിവാക്കണം. ജില്ലാ ഭരണകൂടം എടുക്കുന്ന തീരുമാനങ്ങളും നിയന്ത്രണങ്ങളും ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തം കാണിക്കണം. ആഗസ്റ്റ് 6 മുതല്‍ ജില്ലയില്‍ രോഗികളുടെ എണ്ണം എല്ലാ ദിവസവും 100ല്‍ കൂടുതലാണ്. പട്ടാമ്പിയിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്ലസ്റ്ററാക്കി പ്രഖ്യാപിച്ചതിനാലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും രോഗവ്യാപനമുണ്ടാകുന്നത് തടയാന്‍ കഴിഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും.

വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുന്നത് അശാസ്ത്രീയമാണ്. അതിനാലാണ് ഒരു വാര്‍ഡുമായി ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശത്തെ ഉള്‍പ്പെടുത്തി കണ്ടൈന്‍മെന്റ് സോണ്‍ ആക്കുന്നത്. ജില്ലയില്‍ നിലവില്‍ 49 കണ്ടൈന്‍മെന്റ് സോണുകളാണ് ഉള്ളത്. ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മികച്ച പ്രവര്‍ത്തനത്തിന്റേയും നിയന്ത്രണങ്ങളുടേയും ഫലമായും പൊതുജനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ചതിന്റേയും ഫലമായാണ് രോഗവ്യാപനം ഏറെ കുറയ്ക്കാനായതും അയല്‍ ജില്ലകളേക്കാള്‍ രോഗനിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞതും. ഇത്തരം നിയന്ത്രണങ്ങളെ ഇല്ലാതാന്‍ ശ്രമിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നിവ രോഗവ്യാപന തോത് കൂടാന്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കോവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍ താമസിച്ച് ചികിത്സ തേടാം

സച്ചിന് കെണിയൊരുക്കിയ ഗെഹ്ലോട്ടിന്റെ 'ട്രോജൻ കുതിരകൾ'; ബിജെപിയിലും.. ഞെട്ടൽ മാറാതെ പൈലറ്റ്

English summary
141 New Covid Cases Confirmed In Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X