Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 147 പേർക്ക് കൊവിഡ്; 70 പേർക്ക് സമ്പർക്കത്തിലൂടെ!! 102 പേർക്ക് രോഗമുക്തി

പാലക്കാട്; ജില്ലയിൽ ഇന്ന് തൃശ്ശൂർ, മലപ്പുറം സ്വദേശികൾക്ക് ഉൾപ്പെടെ 147
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 14 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 27 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേർ , ആറ് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. കൂടാതെ ഓഗസ്റ്റ് 7 ന് മരിച്ച പരുതൂർ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. .102 പേർക്കാണ് രോഗമുക്തി.

 coronavirus49-1591

പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ (28),ജില്ലാ ആശുപത്രിയിലെ ജീവനക്കാരൻ (35),വല്ലപ്പുഴ പി എച്ച് സി യിലെ മൂന്നു ജീവനക്കാർ (40,36 സ്ത്രീകൾ, 53 പുരുഷൻ),നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക(37) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 635 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട് ഇന്ന് 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 34245 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 32890 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 302 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 143 സാമ്പിളുകൾ അയച്ചു. 2442 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 1768 പേർ രോഗമുക്തി നേടി. ഇനി 423 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 94698 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 960 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 10982 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+