പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 15 പേർക്ക് കൊവിഡ്!! 12 പേരും വിദേശത്ത് നിന്ന് വന്നവർ! ഒരാൾക്ക് രോഗമുക്തി

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 15 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ്-3,ഒമാൻ-1,ഈജിപ്ത്-1,കുവൈത്ത്-3, അബുദാബി-1, സൗദി-3,
ഗുജറാത്ത്-1 എന്നിവിടങ്ങളിൽ നിന്നും വന്നവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ വിവരങ്ങൾ ഇങ്ങനെ

പട്ടാമ്പി മുതുതല, കേരളശ്ശേരി (2), മണ്ണൂർ,ചിറ്റൂർ, മലമ്പുഴ,പുതുനഗരം, കുഴൽമന്ദം, നെല്ലായ, കപ്പൂർ, ഓങ്ങല്ലൂർ ,പല്ലാവൂർ, പല്ലശ്ശന ,നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാൾ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 149 ആയി.

 corona35-158

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ അഞ്ച്പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

അതിനിടെ ജില്ലയിൽ 19 പ്രവാസികൾ കൂടി തിരിച്ചെത്തി. ഷാർജ, മസ്കറ്റ്, ദോഹ, ദുബായ്, സലാല, റാസൽഖൈമ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് എത്തിയത്. ഇതിൽ 13 പേർ ഇൻസ്റ്റിറ്റ്യൂഷ്ണൽ ക്വാറന്റീനിലാണ്. നിലവിൽ ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ് കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1731 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 459 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. 1272 പ്രവാസികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ സമൂഹ വ്യാപന സാധ്യത കൂടി കണക്കിലെടുത്ത് കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയതായി മന്ത്രി എകെ ബാലൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ നാല് നിലകള്‍ അടങ്ങിയ കെട്ടിടത്തില്‍ 400 ബെഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സംവിധാനം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ 1000 ബെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സാധ്യമാണെന്നും മന്ത്രി അറിയിച്ചു.

English summary
15 more covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X