പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ഭീതി ഒഴിയാതെ പാലക്കാട്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 16 പേർക്ക്, ചികിത്സയിൽ 195 പേർ

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് (ജൂൺ 24) 16പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒരാൾ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

കുവൈത്ത്-മുതുതല പെരുമുടിയൂർ സ്വദേശി (48 പുരുഷൻ),കാരാകുറുശ്ശി സ്വദേശി (25 പുരുഷൻ),ജൂൺ 20ന് വന്ന വിളയൂർ സ്വദേശി(38 പുരുഷൻ). ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ചിറ്റൂർ നരങ്കുഴി സ്വദേശി (28 പുരുഷൻ),പുതുക്കോട് (38 പുരുഷൻ),കൊപ്പം കുരുത്തികുണ്ട് സ്വദേശി(44 പുരുഷൻ),വിളയൂർ കരിങ്ങനാട് സ്വദേശി (42 പുരുഷൻ).അബുദാബി-
മണ്ണാർക്കാട് പെരുമ്പടാരി സ്വദേശി(26 പുരുഷൻ),പട്ടാമ്പി ശങ്കരമംഗലം സ്വദേശി (30 പുരുഷൻ),കൊപ്പം കീഴ്മുറി സ്വദേശി(54 പുരുഷൻ),കുലുക്കല്ലൂർ മുളയങ്കാവ് സ്വദേശി (48 പുരുഷൻ). ദുബായ്-കൊപ്പം കീഴ്മുറി സ്വദേശി(30 പുരുഷൻ).
സൗദി- തിരുവേഗപ്പുറ കൈപ്പുറം സ്വദേശി (28 പുരുഷൻ), റിയാദിൽ നിന്ന് ജൂൺ പതിനൊന്നിന് വന്ന തെങ്കര ആനമൂളി സ്വദേശിയായ ഗർഭിണി (21), ജിദ്ദയിൽ നിന്ന് വന്ന തച്ചനാട്ടുകര സ്വദേശി (38 പുരുഷൻ). ഒമാൻ-കൊപ്പം മണ്ണേങ്ങോട് സ്വദേശി(47 പുരുഷൻ).

 corona34-15

Recommended Video

cmsvideo
ശൈലജ ടീച്ചർ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം | Oneindia Malayalam

ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 195 ആയി. നിലവിൽ ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച്(ഇന്ന് സ്ഥിരീകരിച്ചത് ഉൾപ്പെടെ) പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

ഇതുവരെ 16742 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 15640 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. 411 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇന്ന് 176 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതുവരെ 213 പേർ രോഗമുക്തി നേടി. പുതുതായി 504 സാമ്പിളുകളും അയച്ചു.ഇതുവരെ 55418 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 656 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 9791 പേർ ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുന്നു.

സൗദിയിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് നിർബന്ധം; പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെസൗദിയിൽ നിന്ന് വരുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് നിർബന്ധം; പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ

കാസർഗോഡ് ഇന്ന് 6 പേർക്ക് രോഗം; മുഴുവൻ പേരും എത്തിയത് വിദേശത്ത് നിന്ന്കാസർഗോഡ് ഇന്ന് 6 പേർക്ക് രോഗം; മുഴുവൻ പേരും എത്തിയത് വിദേശത്ത് നിന്ന്

'ബെഡ് വിത്ത് ആക്ടിംഗ്, ഡബ്ല്യൂസിസിയിലെ ആഢ്യ സ്ത്രീജനങ്ങൾ പ്രതികരിച്ചില്ല'! തുറന്നടിച്ച് ഹിമ ശങ്കർ!'ബെഡ് വിത്ത് ആക്ടിംഗ്, ഡബ്ല്യൂസിസിയിലെ ആഢ്യ സ്ത്രീജനങ്ങൾ പ്രതികരിച്ചില്ല'! തുറന്നടിച്ച് ഹിമ ശങ്കർ!

English summary
16 more covid cases in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X