16 കാരിയെ പീഡിപ്പിച്ചു; സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ
പാലക്കാട്: പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. ചെർപ്പുളശേരി പന്നിയം കുർശ്ശിയിലെ സിപിഎം പ്രാദേശിക നേതാവ് കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്. 16 വയസുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഡിവൈഎഫ്ഐ ചെർപ്പുള്ളശേരി മുൻ ബ്ലോക്ക് കമ്മിറ്റി അംഗമാണ്.

ഞായറാഴ്ചയാണ് 16 കാരി കബീറിനെതിരേ ചെര്‍പ്പുളശ്ശേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് ഇന്നലെ വൈകീട്ടോടെയാണ് കബീറിനെ ചെർപ്പുളശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കൽ സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications