17.84 കോടിയുടെ പദ്ധതി; തൃത്താലയ്ക്ക് വികസന പൂക്കാലമെന്ന് മന്ത്രി എംബി രാജേഷ്
17.84 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിൽ പ്രഖ്യാപിച്ചത്

പാലക്കാട് : മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തൃത്താലയ്ക്ക് വികസനപ്പൂക്കാലമാണ് സമ്മാനിച്ചതെന്നെന്ന് മന്ത്രി എംബി രാജേഷ്. 17.84 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിൽ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
നീർത്തട പദ്ധതിയുടെ ഭാഗമായി രണ്ടുകോടി രൂപയാണ് തൃത്താലയ്ക്കായി നീക്കിവെച്ചത്. തിരുമിറ്റക്കോട് പഞ്ചായത്തില വട്ടോളിക്കാവ് - ചാത്തനൂർ - കറുകപുത്തൂർ റോഡ് BMBC നിലവാരത്തിലാക്കുന്നതിന് 8 കോടി, തലക്കശ്ശേരി - തണ്ണീർക്കോട് റോഡ് BMBC ചെയ്യാൻ 2.5 കോടി, കൂറ്റനാട് - പെരിങ്ങോട് റോഡ് രണ്ടാം ഘട്ടമായി പൂർത്തീകരണത്തിന് 1.5 കോടി , നാഗലശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടുകുളം നവീകരണത്തിന് 1 കോടി , കപ്പൂർ പഞ്ചായത്തിലെ ചിറകുളം നവീകരണത്തിന് 84 ലക്ഷം, പൂവ്വക്കുഴി ലിഫ്റ്റ് ഇറിഗേഷൻ ഒന്നാം ഘട്ടത്തിന് 2 കോടി എന്നിങ്ങനെ ബഡ്ജറ്റിൽ അനുമതിയായി ..
ഇതിനു പുറമെ ആർ കെ ഐയിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച കൂട്ടക്കടവ് തടയണ , ഫെബ്രുവരി 18 ന് കേരളത്തിന്റെ ആരാധ്യനായ മുഖ്യ മന്ത്രി നിർമ്മാണ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന 103 കോടിയുടെ കാങ്ക കടവ് റഗുലേറ്റർ കം ബ്രിഡ്ജ് എന്നിവ ഇതിനു പുറമെയാണെന്നും മന്ത്രി വ്യക്തമാക്കി.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications