പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

17.84 കോടിയുടെ പദ്ധതി; തൃത്താലയ്ക്ക് വികസന പൂക്കാലമെന്ന് മന്ത്രി എംബി രാജേഷ്

17.84 കോടിയുടെ പദ്ധതികളാണ്‌ മണ്ഡലത്തിൽ പ്രഖ്യാപിച്ചത്‌

Google Oneindia Malayalam News
 mbrajesh-1675064092.jpg -Pro

പാലക്കാട് : മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌ തൃത്താലയ്ക്ക്‌ വികസനപ്പൂക്കാലമാണ്‌ സമ്മാനിച്ചതെന്നെന്ന് മന്ത്രി എംബി രാജേഷ്. 17.84 കോടിയുടെ പദ്ധതികളാണ്‌ മണ്ഡലത്തിൽ പ്രഖ്യാപിച്ചത്‌. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

നീർത്തട പദ്ധതിയുടെ ഭാഗമായി രണ്ടുകോടി രൂപയാണ്‌ തൃത്താലയ്ക്കായി നീക്കിവെച്ചത്‌. തിരുമിറ്റക്കോട് പഞ്ചായത്തില വട്ടോളിക്കാവ് - ചാത്തനൂർ - കറുകപുത്തൂർ റോഡ് BMBC നിലവാരത്തിലാക്കുന്നതിന് 8 കോടി, തലക്കശ്ശേരി - തണ്ണീർക്കോട് റോഡ് BMBC ചെയ്യാൻ 2.5 കോടി, കൂറ്റനാട് - പെരിങ്ങോട് റോഡ് രണ്ടാം ഘട്ടമായി പൂർത്തീകരണത്തിന് 1.5 കോടി , നാഗലശ്ശേരി പഞ്ചായത്തിലെ മാങ്ങാട്ടുകുളം നവീകരണത്തിന് 1 കോടി , കപ്പൂർ പഞ്ചായത്തിലെ ചിറകുളം നവീകരണത്തിന്‌ 84 ലക്ഷം, പൂവ്വക്കുഴി ലിഫ്റ്റ് ഇറിഗേഷൻ ഒന്നാം ഘട്ടത്തിന്‌ 2 കോടി എന്നിങ്ങനെ ബഡ്ജറ്റിൽ അനുമതിയായി ..

ഇതിനു പുറമെ ആർ കെ ഐയിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച കൂട്ടക്കടവ് തടയണ , ഫെബ്രുവരി 18 ന് കേരളത്തിന്റെ ആരാധ്യനായ മുഖ്യ മന്ത്രി നിർമ്മാണ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന 103 കോടിയുടെ കാങ്ക കടവ് റഗുലേറ്റർ കം ബ്രിഡ്ജ് എന്നിവ ഇതിനു പുറമെയാണെന്നും മന്ത്രി വ്യക്തമാക്കി.

'പ്രയാസങ്ങൾക്ക് നടുവിലും കരുതൽ, കിഫ്ബിയുടെ ചരമം പ്രഖ്യാപിച്ചവർക്കും മറുപടി നൽകുന്ന ബജറ്റ്'; ഐസക്'പ്രയാസങ്ങൾക്ക് നടുവിലും കരുതൽ, കിഫ്ബിയുടെ ചരമം പ്രഖ്യാപിച്ചവർക്കും മറുപടി നൽകുന്ന ബജറ്റ്'; ഐസക്

'ഭരിക്കുന്നവരുടെ തന്തയുടെ വകയല്ലല്ലോ നാട്, അപ്പോൾ കടം ജനത്തിന്റെ ബാധ്യത'; സുരേഷ് ഗോപി'ഭരിക്കുന്നവരുടെ തന്തയുടെ വകയല്ലല്ലോ നാട്, അപ്പോൾ കടം ജനത്തിന്റെ ബാധ്യത'; സുരേഷ് ഗോപി

35 ദിവസം കൊണ്ട് കുളം കുത്തിയ പെണ്ണുങ്ങൾ; കയ്യടിച്ച് സോഷ്യൽമീഡിയ35 ദിവസം കൊണ്ട് കുളം കുത്തിയ പെണ്ണുങ്ങൾ; കയ്യടിച്ച് സോഷ്യൽമീഡിയ

English summary
17.84 crore project; Minister MB Rajesh said that Trithala will het complete development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X