പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഭീതി; 17 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ്!! ചികിത്സയിൽ 143 പേർ

  • By Desk
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ കൊവിഡ് ആശങ്ക ഉയരുന്നു. നിലവിൽ 140 ന് മുകളിൽ പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 17 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നിരിക്കുന്നത്. 5 നഴ്സുമാർക്കും 9 ആരോഗ്യ പ്രവർത്തകർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതോടെ ജില്ലയിൽ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നതുൾപ്പെടെയുള്ള ആശങ്കകളും ഉയരുന്നുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നവർ പലരും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വീടുകളിൾ ഉൾപ്പെടെ കർശന നിയന്ത്രണം പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പ് അധികൃതർ നൽകിയിരുന്നു. നേരത്തേ ആശുകൾ ജാഗ്രത പാലിച്ചില്ലേങ്കിൽ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മന്ത്രി എകെ ബാലനും നൽകിയിരുന്നു.

coronavirus19-158

ഇന്നലെ 5 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന് വന്നവരും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും ഒരു ആരോഗ്യപ്രവർത്തകയുമാണുള്ളത്.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 8117 സാമ്പിളുകളില്‍ ഫലം വന്ന 6953 നെഗറ്റീവും 153 എണ്ണം (125 പുരുഷന്മാർ, 28 സ്ത്രീകൾ) പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.സെന്റിനെന്റൽ സർവൈലൻസ് പ്രകാരം ഇതുവരെ 783 സാമ്പിളുകളാണ് പരിശോധിച്ചത്.രോഗലക്ഷണങ്ങളോടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി 32 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

അതിനിടെ ഇന്നലെ 129 പ്രവാസികൾ . ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 1072 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 465 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.607 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

പട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭപട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭ

 ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ

ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞുഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

English summary
17 confirmed covid through community transmission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X