പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് 23018 കൊവിഡ് രോഗികൾ.. ഇന്ന് 1729 പേര്‍ക്ക് രോഗം

Google Oneindia Malayalam News

പാലക്കാട്; ജില്ലയില്‍ ഇന്ന് 1729 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 837 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 872 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 13 പേർ, 7 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.900 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

palakkad

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23018 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 3 പേർ കണ്ണൂർ ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ വീതം ആലപ്പുഴ, ഇടുക്കി ജില്ലകളിലും 7 പേർ വീതം കൊല്ലം, കോട്ടയം ജില്ലകളിലും 8 പേർ പത്തനംതിട്ട ജില്ലയിലും
17 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 51 പേർ എറണാകുളം ജില്ലയിലും 145 പേർ മലപ്പുറം ജില്ലയിലും 105 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

അടുത്ത മൂന്ന് മാസത്തേക്ക് 11 കോടി കൊവിഡ് വാക്സിൻ: ഇന്ത്യയുമായി 1,732.50 കോടിയുടെ കരാറെന്ന് എസ്ഐഐഅടുത്ത മൂന്ന് മാസത്തേക്ക് 11 കോടി കൊവിഡ് വാക്സിൻ: ഇന്ത്യയുമായി 1,732.50 കോടിയുടെ കരാറെന്ന് എസ്ഐഐ

അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഞായറാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ 42 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 83 പേരെ അറസ്റ്റ് ചെയ്തു. 25 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 342 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

ഭോപ്പാലിൽ കൊവിഡ് മരങ്ങളിൽ പൊരുത്തക്കേട്: ഏപ്രിലിലെ ഔദ്യോഗിക കണക്ക് 109, സംസ്കരിച്ചത് 2,567 മൃതദേഹങ്ങളെന്ന്ഭോപ്പാലിൽ കൊവിഡ് മരങ്ങളിൽ പൊരുത്തക്കേട്: ഏപ്രിലിലെ ഔദ്യോഗിക കണക്ക് 109, സംസ്കരിച്ചത് 2,567 മൃതദേഹങ്ങളെന്ന്

English summary
1729 New Covid Cases Reported in Palakkad Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X