Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്നും 150 കടന്ന് കൊവിഡ് രോഗികൾ!! സമ്പർക്കത്തിലൂടെ 151 പേർക്ക്

പാലക്കാട്; ജില്ലയിൽ ഇന്ന് കോഴിക്കോട് സ്വദേശിക്ക് ഉൾപ്പെടെ 180
പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 18 പേർക്ക് രോഗം സ്ഥിരീകരിച്ചതുൾപ്പടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 151 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 9 പേർ , എന്നിവർ ഉൾപ്പെടും. 91 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 948 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏട്ടു പേർ കോഴിക്കോട് ജില്ലയിലും അഞ്ചു പേർ മലപ്പുറം ജില്ലയിലും മൂന്നുപേർ എറണാകുളം ജില്ലയിലും ഒരാൾ കോട്ടയം, മൂന്ന് പേർ തൃശൂർ ജില്ലകളിലും ചികിത്സയിൽ ഉണ്ട്.

coronavirus35-1593846346-15

ഇന്ന് 120 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 35732 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 34065 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 395 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 590 സാമ്പിളുകൾ അയച്ചു. 3046 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2085 പേർ രോഗമുക്തി നേടി. ഇനി 515 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 97567 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 718 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11432 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+