Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് ഇന്ന് 180 ന് മുകളിൽ കൊവിഡ് രോഗികൾ!! 156 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പാലക്കാട്; ജില്ലയിൽ ഇന്ന് 184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 146 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 17 പേർ,വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 7 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 14 പേർഎന്നിവർ ഉൾപ്പെടും. 89 പേർക്കാണ് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 855 ആയി. പാലക്കാട് ജില്ലക്കാരായ 20 പേർ തൃശൂർ ജില്ലയിലും ഒൻപത് പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും ഏഴു പേർ വീതം മലപ്പുറം എറണാകുളം ജില്ലകളിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 107 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

corona

ഇതുവരെ 40897 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 37903 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 839 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 915 സാമ്പിളുകൾ അയച്ചു. 3735 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 2859 പേർ രോഗമുക്തി നേടി. ഇനി 2183 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 105592 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1001 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 12921 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് രാത്രി ഏഴ് വരെ ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 78 പേരെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 224 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+