പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് ഒരു വയസ്സുകാരിക്ക് ഉൾപ്പെടെ 19 പേർക്ക് കൊവിഡ്; രണ്ട് ഉറവിടമില്ലാത്ത കേസുകൾ

  • By Aami Madhu
Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് ഒരു വയസ്സുകാരിക്കും ഒരു മലപ്പുറം സ്വദേശിക്കും ഉൾപ്പെടെ 19 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും. ഒരു അതിഥി തൊഴിലാളിയും പുതുപ്പരിയാരം സ്വദേശിയും ഉൾപ്പെടെ രണ്ട് പേർക്ക് ഉറവിടം വ്യക്തമല്ലാതെ രോഗബാധ ഉണ്ടായതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

 coronavirus-158

Recommended Video

cmsvideo
Pinarayi Vijayan's reply on gold smuggling case | Oneindia Malayalam

സൗദി-5പുതുനഗരം സ്വദേശി (33 പുരുഷൻ),കുമരംപുത്തൂർ സ്വദേശികൾ (66 സ്ത്രീ, 29 പുരുഷൻ),റിയാദിൽ നിന്നും വന്ന തച്ചനാട്ടുകര സ്വദേശികളായ അമ്മയും (22) മകളും(ഒരു വയസ്സ്),യുഎഇ-11 അലനല്ലൂർ സ്വദേശി (25 പുരുഷൻ),മണ്ണാർക്കാട് സ്വദേശികൾ (23,43,29,23 പുരുഷൻ),തച്ചമ്പാറ സ്വദേശി (35 പുരുഷൻ),കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ),കൊടുവായൂർ സ്വദേശി (27 പുരുഷൻ),കോട്ടപ്പുറം സ്വദേശികൾ (36,39 പുരുഷൻ),കാരാകുറുശ്ശി സ്വദേശി (49 പുരുഷൻ),തമിഴ്നാട്-1 മധുരയിൽ നിന്നും വന്ന മലപ്പുറം സ്വദേശി (പുരുഷൻ),കൂടാതെ പുതുപ്പരിയാരം സ്വദേശി (27 പുരുഷൻ), പെരിങ്ങോട്ടുകുറിശ്ശിയിലെ ഒരു ചിക്കൻ സെൻററിൽ ജോലി ചെയ്തുവരുന്ന ആസാമിയായ അതിഥി തൊഴിലാളി(20 പുരുഷൻ) എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് രോഗബാധ ഉണ്ടായ ഉറവിടം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 264 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.ഇന്ന് 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 28146 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 24367 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 406 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 626 സാമ്പിളുകൾ അയച്ചു. 924 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 654 പേർ രോഗമുക്തി നേടി. ഇനി 3771 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 73339 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 642 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. നിലവില്‍ 11974 പേർ ജില്ലയില്‍ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.

എറണാകുളത്ത് 72 പേർക്ക് കൊവിഡ്: ഭീതി വർധിപ്പിച്ച് സമ്പർക്ക വ്യാപനം, 39 പേർക്ക് സമ്പർക്കിലൂടെ രോഗം!!എറണാകുളത്ത് 72 പേർക്ക് കൊവിഡ്: ഭീതി വർധിപ്പിച്ച് സമ്പർക്ക വ്യാപനം, 39 പേർക്ക് സമ്പർക്കിലൂടെ രോഗം!!

English summary
19 fresh covid cases in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X