Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട് 190 പേർക്ക് ഇന്ന് കൊവിഡ്;1872 പേർ ചികിത്സയിൽ

പാലക്കാട്; ജില്ലയില്‍ ഇന്ന്190 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 81 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 103 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 4 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.60 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

covid5-16178741

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-31 പേർ
ഒറ്റപ്പാലം, ഷൊർണ്ണൂർ സ്വദേശികൾ-9 പേർ വീതം
അകത്തേത്തറ, പിരായിരി സ്വദേശികൾ-7 പേർ വീതം
കൊടുമ്പ്,കൊല്ലങ്കോട്, നെന്മാറ സ്വദേശികൾ- 6 പേർ വീതം
മണ്ണാർക്കാട്, കിഴക്കഞ്ചേരി, നാഗലശ്ശേരി സ്വദേശികൾ- 5 പേർ വീതം
ചിറ്റൂർ-തത്തമംഗലം,
എരിമയൂർ,കുഴൽമന്ദം, മുതലമട, പുതുശ്ശേരി സ്വദേശികൾ-4 പേർ വീതം
കപ്പൂർ,മണ്ണൂർ, മുണ്ടൂർ, പറളി,പെരിങ്ങോട്ടുകുറിശ്ശി,
ശ്രീകൃഷ്ണപുരം, തേങ്കുറിശ്ശി സ്വദേശികൾ-3 പേർ വീതം
അഗളി,അലനല്ലൂർ, ആലത്തൂർ, അനങ്ങനടി, അയിലൂർ, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, നെല്ലായ,പട്ടാമ്പി, പുതുനഗരം, തരൂർ, തൃത്താല, വടകരപ്പതി, വണ്ടാഴി, വെള്ളിനേഴി-2 പേർ വീതം
ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കണ്ണാടി, കണ്ണമ്പ്ര, കരിമ്പ, കേരളശ്ശേരി, കോങ്ങാട്, കൊപ്പം, കോട്ടായി, കുത്തനൂർ,മങ്കര, പട്ടഞ്ചേരി, പെരുവെമ്പ്, പൊൽപ്പുള്ളി, പുതുക്കോട്, തച്ചമ്പാറ, തെങ്കര, തൃക്കടേരി, വടക്കഞ്ചേരി, വടവന്നൂർ,വാണിയംകുളം സ്വദേശികൾ-ഒരാൾ വീതം

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 1872 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കോട്ടയം, വയനാട് ജില്ലകളിലും, 2 പേർ വീതം ആലപ്പുഴ, ഇടുക്കി,കണ്ണൂർ ജില്ലകളിലും 3 പേർ കാസർഗോഡ് ജില്ലയിലും 5 പേർ വീതം കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലും 8 പേർ എറണാകുളം ജില്ലയിലും 31 പേർ തൃശ്ശൂർ ജില്ലയിലും 48 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

സ്വിമ്മിംഗ് പൂളില്‍ ഗ്ലാമറസായി സീസല്‍ ശര്‍മ, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+