പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് സൗജന്യ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 1963 പേര്‍ പങ്കെടുത്തു

Google Oneindia Malayalam News

പാലക്കാട്: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ടവരിലും, കോവിഡ് പോസ്റ്റിവിറ്റി കൂടിയ സ്ഥലങ്ങളിലുമായി നടത്തിയ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ 1963 പേര്‍ പങ്കെടുത്തു. പരിശോധനയില്‍ 75 പോസിറ്റീവ് കേസുകള്‍ തിരിച്ചറിഞ്ഞു. ആദ്യ ദിനത്തില്‍(ഏപ്രില്‍ 12 ന്) 848 പേരാണ് പരിശോധന നടത്തിയത്. രണ്ടാം ദിനത്തില്‍ 1115 പേരും പങ്കെടുത്തു.
നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏര്‍പ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റ്മാര്‍ രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്കായി ഏഴ് കേന്ദ്രങ്ങളിലായാണ് സൗജന്യ കൊവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്നത്.
രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധന ഇന്നത്തോടെ(എപ്രില്‍ 13 ) അവസാനിച്ചു.
മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റിന്റെ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന തുടര്‍ന്ന് വരികയാണ്.

c

വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തിയവര്‍
1. പാലക്കാട് ചെറിയ കോട്ടമൈതാനം - 95 പേര്‍(ഏപ്രില്‍ 12), 191(ഏപ്രില്‍ 13)
2. ആലത്തൂര്‍ താലൂക്ക് ആശുപത്രി - 154 പേര്‍(ഏപ്രില്‍ 12), 207(ഏപ്രില്‍ 13)
3. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം - 79 പേര്‍(ഏപ്രില്‍ 12), 145(ഏപ്രില്‍ 13)
4. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം - 20 പേര്‍(ഏപ്രില്‍ 12), 54(ഏപ്രില്‍ 13)
5. ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം - 43 പേര്‍(ഏപ്രില്‍ 12), 49(ഏപ്രില്‍ 13)
6. കഞ്ചിക്കോട് കിന്‍ഫ്ര സി.എഫ്.എല്‍.ടി.സി - 341 പേര്‍(ഏപ്രില്‍ 12), 150(ഏപ്രില്‍ 13)
7. കൊഴിഞ്ഞാമ്പാറ നന്ദിയോട് കേന്ദ്രം - 104 പേര്‍(83+21)(ഏപ്രില്‍ 12)
8. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് - 12 പേര്‍(ഏപ്രില്‍ 12)
9. കഞ്ചിക്കോട് പ്രിക്കോട്ട് മില്‍ യൂണിറ്റ് - 264(ഏപ്രില്‍ 13)
10. നന്ദിയോട് നല്ലേപ്പിളളി - 55(ഏപ്രില്‍ 13)

ബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങിബിജെപിക്ക് ഉഗ്രന്‍ കെണിയൊരുക്കി കോണ്‍ഗ്രസ് സഖ്യം; 6 പ്രമുഖര്‍ കളംമാറുന്നു... റിസോര്‍ട്ട് നീക്കം തുടങ്ങി

മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റ് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഏപ്രില്‍ 15-ന് സ്റ്റീല്‍ മാക്സ് ഇന്‍ഡ്യ സ്ഥാപനത്തിലെ 170 പേര്‍ക്ക് പരിശോധന നടത്തും. ഏപ്രില്‍ പതിനാറിന് മരുതറോഡ്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്കും ഏപ്രില്‍ 17ന് അകത്തേത്തറ, മണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പരിസരപ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും പരിശോധന നടത്തും. പരിശോധന ഫലം 24 മണിക്കൂറിനകം അറിയാനാകും.

English summary
1963 people participates in Free Corona test in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X