ലോട്ടറി കടയിൽ നിന്നും 2.63 ലക്ഷം രൂപ മോഷ്ടിച്ചു; ജീവനക്കാരൻ അറസ്റ്റിൽ
പാലക്കാട് : ജോലി ചെയ്ത ലോട്ടറി കടയിൽ നിന്നും 2.63 ലക്ഷം രൂപ മോഷ്ടിച്ചയാൾ പിടിയിൽ. തമിഴ്നാട് സ്വദേശിയായ തിരുപ്പൂർ അവിനാശി ഗണപതിപാളയം എസ് ദേവരാജ് (38) ആണ് അറസ്റ്റിലായത്. സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് ഇയാൾ പണം മോഷ്ടിച്ചത്.
വെറും നാല് മാസം മാത്രമായിരുന്നു ദേവരാജ് കടയിൽ ജോലി ചെയ്തിരുന്നത്. കളക്ഷൻ തുകയിൽ നിന്ന് പലപ്പോഴായാണ് ഇയാൾ പണം എടുക്കുകയായിരുന്നു. ദേവരാജാണ് പണം എടുത്തതെന്ന് മനസിലാക്കിയ. കടയുടമ പലപ്പോഴായി പണം തിരികെ നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൊടുത്തില്ല. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.

അന്വേഷണത്തിൽ ഇയാൾ ഈ റോഡിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ സുജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐമാരായ എം.സുനിൽ, ആർ.എസ്.രാജേഷ്, ഗംഗാധരൻ ,സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷബീർ, പി.എച്ച്.നൗഷാദ്, മണികണ്ഠദാസ്, സതീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രഘു, ഉണ്ണിക്കണ്ണൻ, രതീഷ് എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ.












Click it and Unblock the Notifications