മോഷ്ടിച്ച ബൈക്കുകൾ വിൽപ്പന നടത്തുന്ന സംഘം സജീവം; പാലക്കാട് 2 പേർ പിടിയിൽ
പാലക്കാട്: ടൗണിൽ മോഷണ ആഡംബര ബൈക്കുകൾ വിൽപന നടത്തിവന്ന രണ്ട് പേർ പിടിയിലായി. പാലക്കാട് നൂറണി ചടനാംകുറിശ്ശി താജുദ്ധീൻ മകൻ തഹ്സീൻ (21) പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റ് റൗഫ് മകൻ ആഷിഖ് (22) എന്നിവരാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റ പിടിയിൽ ആയത്.
തൃശൂർ, മുനമ്പം, കൊടുങ്ങല്ലൂർ, പറവൂർ ഭാഗങ്ങളിലുള്ള ബൈക്കുകളാണ് മോഷ്ടിച്ച് പ്രതികൾ പാലക്കാടെത്തിച്ചത്. ഡൊമിനോർ, ഡ്യൂക് RC 290, എൻഫീൽഡ്, RX 100 യമഹ ബൈക്കുകൾ പ്രതികളിൽ നിന്ന് കണ്ടെടുത്തു, പാലക്കാട് ടൗണിൽ നിന്നും ഈയിടെയായി നിരവധി ബൈക്കുകൾ മോഷണം പോയിരുന്നു.

ഇതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ധേശ പ്രകാരം ക്രൈം സ്ക്വാഡ് രഹസ്യ അന്വേഷണം നടത്തിയതിലൂടെയാണ് പ്രതികൾ പിടിയിൽ ആയത്. ഈ ബൈക്കുകൾ മോഷണം നടത്തി വിൽപനക്കെത്തിച്ചത് പ്രായപൂർത്തിയാകാത്ത കൗമാരക്കാരനാണെന്ന് അറിഞ്ഞിട്ടുണ്ട്,
പാലക്കാട് ടൗണിലും പരിസരങ്ങളിലും ബൈക്കുകളിലും സ്കൂട്ടറിലും, പ്രായ പൂർത്തിയാകാത്തവർ ചെത്തി നടന്ന്, അവസാനം ഇത്തരം മോഷണസംഘങ്ങളുടെ ഇടനിലക്കാരായി മാറാറുണ്ട്. വൈദ്യ പരിശോധന നടത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി പാലക്കാട് സബ് ജയിലിലേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്.
ടൗൺ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ പികെ മനോജ് കുമാർ, ടൗൺ സൗത്ത് എസ് ഐ സതീഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്സിപിഒ മനേഷ്, സാജിദ് സിഎസ് , സത്താർ, ഷനോസ്, സജീഷ്, എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്












Click it and Unblock the Notifications